Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2020 1:48 AM GMT Updated On
date_range 29 March 2020 2:06 AM GMTപാകിസ്താനിൽ കോവിഡ് ബാധിതരുടെ എണ്ണം 1500ലേക്ക്; മരണം 12
text_fieldsഇസ് ലാമാബാദ്: കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം പാകിസ്താനിൽ ഉയർന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം 1495 പേരിൽ രോഗം സ ്ഥിരീകരിച്ചിട്ടുണ്ട്. 12 പേർ മരണപ്പെട്ടു. 29 പേർ രോഗമുക്തി നേടി.
സൗത്ത് ഏഷ്യയിൽ കോവിഡ് ബാധിതർ ഏറ്റവും കൂടുതൽ ഉള്ളത് പാകിസ്താനിലാണ്. രോഗ ബാധിതരുടെ എണ്ണം കൂടുതൽ റിപ്പോർട്ട് ചെയ്തത് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ്. 557 പേർ.
പ്രവിശ്യകളായ സിന്ധിൽ 469 പേർക്കും ഖൈബർ- പഖ്തൂനിൽ 188 പേർക്കും ബലൂചിസ്താനിൽ 133 പേർക്കും വൈറസ് കണ്ടെത്തി. രാജ്യ തലസ്ഥാനമായ ഇസ് ലാമാബാദിൽ 39ഉം പാക് അധീന കശ്മീരിലും ദിൽജിത്-ബൽതിസ്താനിലും കൂടി 109 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജനങ്ങൾ സാമൂഹിക അകലം പാലിക്കാത്തതും കൂട്ടത്തോടെ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതും വൈറസ് ബാധ പടരാൻ ഇടയാക്കുന്നുവെന്നാണ് റിപ്പോർട്ട്.
Next Story