പാകിസ്താനിൽ സെൻസർഷിപ് നിയമം കർശനമാക്കി
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ സെന്‍സർഷിപ് നിയമങ്ങൾ കര്‍ശനമാക്കി. നിയന്ത്രണങ്ങൾ ക ടുപ്പിച്ചതോടെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകരും രംഗത്തെത്തി. മാധ്യമങ്ങളുടെ വി മർശനാത്മകമായ ഇടപെടലുകൾക്കാണ് നിയന്ത്രണം. രാജ്യത്തെ വെബ്സൈറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അഫ്ഗാന് അതിർത്തിപ്രദേശങ്ങളിലെ സൈന്യത്തിനെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വോയ്സ് ഓഫ് അമേരിക്കയുടെ വെബ്സൈറ്റ് അടച്ചുപൂട്ടിയത്.
പുതുതായി അധികാരത്തിലേറിയ ഇംറാൻ ഖാന് സർക്കാർ ബജറ്റിൽ പരസ്യങ്ങളുടെ വിഹിതം വെട്ടിക്കുറച്ചതോടെ വലിയ തിരിച്ചടിയാണ് രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾ നേരിട്ടത്. സർക്കാർ പരസ്യങ്ങൾ സ്വകാര്യ പത്ര-ദൃശ്യമാധ്യമങ്ങളുടെ പ്രധാന വരുമാന സ്രോതസ്സാണ്. ഏറ്റവും മോശപ്പെട്ട സെന്‍സർഷിപ് കാലത്തിലൂടെയാണ് രാജ്യം കടന്നു പോവുന്നതെന്നാണ് മാധ്യമപ്രവർത്തകരുടെ വിലയിരുത്തൽ. പാകിസ്താനില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന റിപ്പോർട്ട് വാർത്തവിനിമയ മന്ത്രി ഫവാദ് ചൗധരി നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
