Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡിനിടെ പാകിസ്താനിൽ ആറു ദിവസം പെരുന്നാൾ അവധി
text_fieldsbookmark_border
ഇസ് ലാമാബാദ്: രാജ്യത്ത് കോവിഡ് വൈറസ് വ്യാപിക്കുന്നതിനിടെ പെരുന്നാൾ അവധി പ്രഖ്യാപിച്ച് പാകിസ്താൻ ഭരണകൂടം. മെയ് 22 മുതൽ ആറു ദിവസത്തെ അവധിയാണ് നൽകിയിട്ടുള്ളത്.
അവധി ദിവസങ്ങളിൽ മുഴുവൻ കച്ചവട സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, സമൂഹ മാർക്കറ്റുകൾ, ചില്ലറ വ്യാപാര കേന്ദ്രങ്ങൾ എന്നിവ അടച്ചിടും. മരുന്ന് അടക്കമുള്ള അവശ്യസാധനങ്ങൾ വിൽകുന്ന കടകളെ അവധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പാകിസ്താനിൽ 40,151 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 873 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 മരണവും 1352 പേർക്ക് പുതുതായി രോഗവും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
