പാക്​ സേന മേധാവിയുടെ കാലവധി നീട്ടിയത്​ സുപ്രീംകോടതി സസ്​പെൻഡ്​ ചെയ്​തു

22:53 PM
26/11/2019
bajwa

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​ൻ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ഖ​മ​ർ ജാ​വേ​ദ്​ ബ​ജ്​​വ​യു​ടെ കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷം ദീ​ർ​ഘി​പ്പി​ച്ച ന​ട​പ​ടി സു​പ്രീം​കോ​ട​തി സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തു. ഈ ​മാ​സം 29ന്​ ​വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ്​ പാ​ക്​ സ​ർ​ക്കാ​ർ ബ​ജ്​​വ​യു​ടെ കാ​ലാ​വ​ധി​ 2022 വ​രേ​ക്ക്​ ദീ​ർ​ഘി​പ്പി​ത്. ബു​ധ​നാ​ഴ്​​ച കേ​സി​ൽ വാ​ദം കേ​ൾ​ക്കും.

ആ​ഗ​സ്​​റ്റ്​ 19നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ, ബ​ജ്​​വ​യു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. സേ​ന ത​ല​വ​​െൻറ കാ​ല​വ​ധി ദീ​ർ​ഘി​പ്പി​ക്കു​ന്ന ഉ​ത്ത​ര​വി​ൽ ഒ​പ്പു​വെ​ക്കാ​ൻ പ്ര​സി​ഡ​ൻ​റി​ന്​ മാ​​ത്ര​മേ അ​ധി​കാ​ര​മു​ള്ളൂ​വെ​ന്ന്​ കേ​സ്​ പ​രി​ഗ​ണി​ക്ക​വെ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ആ​സി​ഫ്​ സ​ഈ​ദ്​ ഖോ​സ പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യി​ലെ 25 അം​ഗ​ങ്ങ​ളി​ൽ 11 പേ​ർ മാ​ത്ര​മാ​ണ്​ ന​ട​പ​ടി​യെ അ​നു​കൂ​ലി​ച്ച​തെ​ന്നും ജ​ഡ്​​ജി നി​രീ​ക്ഷി​ച്ചു.

Loading...
COMMENTS