ഉത്തര, ദക്ഷിണ കൊറിയകളുടെ സംയുക്ത ഉച്ചകോടി ഏപ്രിൽ 27ന്
text_fieldsസീയൂൾ: ഉത്തര, ദക്ഷിണ കൊറിയകൾ തമ്മിലുള്ള ചരിത്രപരമായ ഉച്ചകോടി ഏപ്രിൽ 27ന് നടക്കും. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സീയൂളിൽ നടക്കുന്ന പ്രഥമ സംയുക്ത ഉച്ചകോടിയിൽ ഇരുരാജ്യങ്ങളിൽ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് ദക്ഷിണ കൊറിയൻ ഭരണകൂടം അറിയിച്ചു. ദശാബ്ദങ്ങൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്.
ഉത്തര കൊറിയ സന്ദർശിച്ച ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വിഭാഗം മേധാവി സുഹ് ഹൂൻ, ദേശീയ സുരക്ഷ ഒാഫിസ് മേധാവി ചുങ് യൂേയാങ് എന്നിവരടങ്ങിയ 10 അംഗ സംഘം ഇരു കൊറിയകളുടെ സംയുക്ത ഉച്ചകോടി നടത്തുന്നത് സംബന്ധിച്ച് ധാരണയിൽ എത്തിയിരുന്നു. എന്നാൽ, ഉച്ചകോടിയുടെ തീയതി, സ്ഥലം എന്നിവയുടെ കാര്യത്തിൽ അന്തിമതീരുമാനം എടുത്തിരുന്നില്ല.
പ്രസിഡന്റ് മൂൺ ജെ ഇൻ ഉത്തര കൊറിയ സന്ദർശിക്കുന്നത് ഉൾപ്പെടെ വിഷയങ്ങൾ അന്ന് ചർച്ച ചെയ്തിരുന്നു. നേരത്തെ, ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിെൻറ സഹോദരി ദക്ഷിണ കൊറിയയിലെത്തി പ്രസിഡന്റിനെ തെൻറ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു.
നല്ല ഉദ്ദേശ്യത്തോടെ പ്രതികരിക്കാൻ അമേരിക്കയും ദക്ഷിണ കൊറിയയും തയാറാണെങ്കിൽ ആണവ പ്രശ്നം പരിഹരിക്കാൻ ഒരുക്കമാണെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം േജാങ് ഉൻ അറിയിച്ചതായി ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2011ൽ അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിൽ ചൈനയിലെത്തി പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചയിലാണ് കിം ജോങ് ഉൻ പ്രശ്ന പരിഹാര സന്നദ്ധത അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
