Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം; ഉന്നതതല യോഗം ഉത്തര കൊറിയ റദ്ദാക്കി

text_fields
bookmark_border
യു.എസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം; ഉന്നതതല യോഗം ഉത്തര കൊറിയ റദ്ദാക്കി
cancel

സോ​ൾ: ദക്ഷിണ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതല യോഗം ഉത്തര കൊറിയ റദ്ദാക്കി. അമേരിക്കയുമായി ദക്ഷിണ കൊറിയ നടത്തിയ സംയുക്ത സൈനിക പരിശീലനത്തിൽ പ്രകോപിതരായാണ് ഉത്തര കൊറിയയുടെ അപ്രതീക്ഷിത നീക്കം. ദക്ഷിണ കൊറിയയുമായുള്ള സമാധാന ചർച്ചകൾ ഉത്തര കൊറിയ അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 

സൈനിക പരിശീലനം പ്രകോപനപരമാണെന്നും അധിനിവേശത്തിനുള്ള നീക്കമാണിതെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി. ജൂണിൽ നടക്കാനിരുന്നു ഡോണാൾഡ് ട്രംപ്-കിങ് ജോങ് ഉൻ കൂടിക്കാഴ്ചയും സൈനിക പരിശീലനം പ്രതികൂലമായി ബാധിക്കുമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 

അതിനിടെ, ട്രം​പ്​-​കിം കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ മു​ന്നോ​ടി​യാ​യി ഉ​ത്ത​ര കൊ​റി​യ ആ​ണ​വ പ​രീ​ക്ഷ​ണ കേ​ന്ദ്രം പൊ​ളി​ച്ചു ​തു​ട​ങ്ങിയതായും റിപ്പോർട്ടുണ്ട്. പു​ൻ​ഗ്യ​റി​യി​ലെ കേ​ന്ദ്രം പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കു​മെ​ന്നും അ​വ​സാ​ന ദി​വ​സം ഇൗ​മാ​സം 23നും 25​നും ഇ​ട​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​തി​ന്​ സാ​ക്ഷി​ക​ളാ​വാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും ഉ​ത്ത​ര കൊ​റി​യ അ​റി​യി​ച്ചിട്ടുണ്ട്. 

ആ​ണ​വ പ​രീ​ക്ഷ​ണ കേ​ന്ദ്രം പൊ​ളി​ച്ചു​ തു​ട​ങ്ങി​യെ​ന്ന ഉ​ത്ത​ര കൊ​റി​യ​യു​ടെ പ്ര​ഖ്യാ​പ​നം ശ​രി​യാ​ണെ​ന്നും സാ​റ്റ​ലൈ​റ്റ്​ ചി​ത്ര​ങ്ങ​ൾ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​യും യു.​എ​സ്​ നി​രീ​ക്ഷ​ണ ഗ്രൂ​പ്​ സ്ഥി​രീ​ക​രി​ച്ചു. ഉ​ത്ത​ര കൊ​റി​യ ഇ​തു​വ​രെ ന​ട​ത്തി​യ ആ​റ്​ ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും രാ​ജ്യ​ത്തിന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ത്തു​ള്ള പു​ൻ​ഗ്യ​റി​യി​ലെ കേ​ന്ദ്ര​ത്തി​ലാ​ണ്​ അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. 

ഇ​തി​ൽ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ ന​ട​ത്തി​യ അ​വ​സാ​ന​​ത്തെ ആ​ണ​വ പ​രീ​ക്ഷ​ണം അ​മേ​രി​ക്ക ഹി​രോ​ഷി​മ​യി​ൽ പ്ര​യോ​ഗി​ച്ച അ​ണു​ബോം​ബി​​​​​​െൻറ പ​ത്തി​ര​ട്ടി ശ​ക്​​തി​യേ​റി​യ​താ​യി​രു​ന്നു​വെ​ന്ന്​ ചി​ല ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഉ​ത്ത​ര കൊ​റി​യ ത​ന്നെ ഇ​തി​​നെ ‘എ​ച്ച്​-​ബോം​ബ്’ എ​ന്നാ​ണ്​ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. 

ഏപ്രിൽ 27ന് ഇരു കൊറിയകൾ തമ്മിൽ നടത്തിയ ഉച്ചകോടിയിൽ ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാൻ ധാരണയായിരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - North Korea suspends talks with South Korea; military drills -World News
Next Story