ദക്ഷിണ കൊറിയയിൽ കോവിഡ് മാർഗ നിർദേശങ്ങൾ
text_fieldsസോൾ: കോവിഡ്-19ൽ നിന്ന് കരകയറിയ ദക്ഷിണ കൊറിയയിൽ അടുത്ത രണ്ട് വർഷത്തേക്ക് ജനങ്ങൾ സ്വീകരിക്കേണ്ട പ്രതിരേ ാധ മാർഗങ്ങളെ കുറിച്ച് മാർഗ നിർദേശങ്ങൾ പുറത്തിറങ്ങി. മെയ് അഞ്ചുവരെ സോളിൽ സമ്പർക്കവിലക്ക് തുടരും. കഴിയുമെങ ്കിൽ രണ്ടു വർഷക്കാലം സാമൂഹിക അകലം പാലിക്കൽ നടപ്പാക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.
തൊഴിൽ സ്ഥലങ്ങളിലും വാഹനങ്ങളിലും റസ്റ്റാറൻറുകളിലും ഷോപ്പിങ് മാളുകളിലും ഇതുപാലിക്കണം. ഈ സ്ഥലങ്ങളെല്ലാം കൃത്യമായി അണുനശീകരണം നടത്തണം. കൂടാതെ ആളുകളുടെ ശരീരതാപനില പതിവായി പരിശോധിക്കാൻ സംവിധാനവും വേണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് തുടരണം. പൊതു ഗതാഗതങ്ങളിലെ സഞ്ചാരം മാസ്ക് ഉപയോഗിച്ചായിരിക്കണം. അടുത്തടുത്തിരുന്നുള്ള യാത്ര ഒഴിവാക്കണം.
ചൈന കഴിഞ്ഞാൽ അടുത്ത കോവിഡ് വ്യാപന കേന്ദ്രമായിരുന്ന ദക്ഷിണ കൊറിയയിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ അത് പൂജ്യമാകുമെന്ന നിഗമനത്തിലാണ് അധികൃതർ. സമ്പർക്കവിലക്കും ദ്രുതഗതിയിലുള്ള പരിശോധനകളുമാണ് രാജ്യത്ത് കോവിഡിനെ പിടിച്ചുകെട്ടാൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
