കൊ​റി​യ​ൻ മു​ന​മ്പി​ൽ സ​മാ​ധാ​നം പു​ല​രു​മോ?

  • ആണവായുധങ്ങൾ ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​പേ​ക്ഷിക്കുമെന്ന്​ കിം

23:30 PM
12/06/2018

സിം​ഗ​പ്പൂ​ർ: ക​ടു​ത്ത ശ​ത്രു​ത​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ജ്യ​ങ്ങ​ൾ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ഒ​ന്നി​ച്ചി​രു​ന്നെ​ന്നു​െ​വ​ച്ച്​ എ​ന്തെ​ങ്കി​ലും മാ​റ്റം സം​ഭ​വി​ക്കു​േ​മാ? ഇ​തു​ത​ന്നെ​യാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രംപും കൊറിയൻ ഭരണാധികാരി കിം ​േജാങ്​ ഉന്നും തമ്മിൽ നടന്ന ഉ​ച്ച​കോ​ടി​ക്കു ശേ​ഷം ഉ​യ​രു​ന്ന പ്ര​ധാ​ന  ചോ​ദ്യം. സ്​​ഥി​ര​ബു​ദ്ധി ന​ഷ്​​ട​പ്പെ​ട്ട​വ​നെ​ന്നും റോ​ക്ക​റ്റ്​ മാ​നെ​ന്നും മ​ന്ദ​ബു​ദ്ധി​യെ​ന്നും പ​ര​സ്​​പ​രം വ​ി​ശേ​ഷി​പ്പി​ച്ച്​ പോ​ര​ടി​ച്ച നേ​താ​ക്ക​ളാ​കു​േ​മ്പാ​ൾ പ്ര​ത്യേ​കി​ച്ചും. അ​തി​നാ​ൽ ഉ​ത്ത​ര കൊ​റി​യ​യു​ടെ​യും യു.​എ​സി​​​െൻറ​യും മു​ൻ​കാ​ല ച​രി​ത്ര​മ​റി​യു​ന്ന​വ​ർ​ വെ​റു​മൊ​രു നാ​ട​ക​ത്തി​ൽ ക​വി​ഞ്ഞ്​ വ​ലി​യൊ​രു പ്ര​ധാ​ന്യം ച​ർ​ച്ച​ക്ക്​ കൊ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നില്ല.

 കിം ​ജോ​ങ്​ ഉ​ന്നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ വ്യ​ക്തി​പ​ര​മാ​യി നേ​ട്ട​മാ​യി മാ​റി​യേ​ക്കാം. നാ​ല് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റു​മാ​ർ കി​ണ​ഞ്ഞു​ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​ത്ത കാ​ര്യം നേ​ടി​യെ​ടു​ത്ത​തി​​​െൻറ ചാ​രി​താ​ർ​ഥ്യം ട്രം​പി​​​െൻറ ശ​രീ​ര​ച​ല​ന​ങ്ങ​ളി​ലും പ്ര​ക​ട​മാ​യി​രു​ന്നു. എ​ന്നാ​ൽ, ത​​​െൻറ മു​ൻ​ഗാ​മി​ക​ളു​മാ​യി കി​മ്മി​​​െൻറ പി​താ​വും മു​ത്ത​ച്ഛ​നും ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ളെ കു​റി​ച്ച്​ ട്രം​പ്​ ഒാ​ർ​ക്കു​ന്നു​ണ്ടാ​കും. ക​രാ​റൊ​പ്പി​ട്ട്​ മ​ഷി മാ​യും​മു​മ്പ്​ അ​തെ​ല്ലാം ലം​ഘി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​യി​രി​ക്കാം ച​ർ​ച്ച​യി​ലെ സു​പ്ര​ധാ​ന ആ​വ​ശ്യ​മാ​യ കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ സ​മ്പൂ​ർ​ണ നി​രാ​യു​ധീ​ക​ര​ണം എ​ന്ന​ത്​ എ​ത്ര​യും പെ​െ​ട്ട​ന്ന്​ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ട്രം​പ്​ തി​ടു​ക്കം കൂ​ട്ടു​ന്ന​തും. ച​ർ​ച്ച ക്രി​യാ​ത്മ​ക​മെ​ന്ന്​ ട്രം​പ്​ അ​വ​കാ​​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ സ​മ്പൂ​ർ​ണ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​മെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​ൽ എ​ത്ര​മാ​ത്രം വി​ജ​യി​ച്ചി​രി​ക്കു​ന്നു​വെ​ന്ന​തി​​​െൻറ കൃ​ത്യ​മാ​യ ചി​ത്രം ല​ഭ്യ​മാ​യി​ട്ടി​ല്ല.

ഒ​റ്റ​യ​ടി​ക്ക്​ ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ചാ​ണ്​ കിം ​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്. ഉ​ത്ത​ര കൊ​റി​യ​യു​ടെ സ​മ്പൂ​ർ​ണ സു​ര​ക്ഷി​ത ക​വ​ച​മാ​ണ്​ ആ​ണ​വാ​യു​ധ​ങ്ങ​ൾ എ​ന്നാ​ണ്​ കിം ​വി​ശ്വ​സി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഉ​ട​ൻ​ ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കൂ​വെ​ന്നാ​ണ്​ ട്രം​പ്​ കി​മ്മി​നെ ഉ​പ​ദേ​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കിം ​കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ വാ​ഷി​ങ്​​ട​ണി​ലെ നി​രീ​ക്ഷ​ണ സം​ഘം വി​ല​യി​രു​ത്തു​ന്നു. ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​പേ​ക്ഷി​ക്കു​ന്ന​തി​നു പ​ക​ര​മാ​യി യു.​എ​സി​ൽ​നി​ന്ന്​ ചി​ല​ത്​ പ്ര​തീ​ക്ഷി​ക്കു​ന്നു​മു​ണ്ട്​ കിം. ​അ​താ​യ​ത്​ ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ക, സാ​മ്പ​ത്തി​ക സ​ഹാ​യം, രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നി​ങ്ങ​നെ.

എ​ന്നാ​ൽ, ട്രം​പ്​ ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തു​മ​റു​പ​ടി പ​റ​ഞ്ഞു​വെ​ന്ന​തും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഉ​ത്ത​ര കൊ​റി​യ​യു​മാ​യി ബ​ന്ധം പു​നഃ​സ്​​ഥാ​പി​ക്ക​പ്പെ​ട്ടാ​ലും അ​മേ​രി​ക്ക ഫ​സ്​​റ്റ്​ എ​ന്ന ആ​ദ​ർ​ശം ട്രം​പ്​ ​കൈ​വി​ടാ​ൻ ത​യാ​റാ​കി​ല്ല. തി​ക​ച്ചും പ്ര​തീ​കാ​ത്മ​ക​മാ​ണീ കൂ​ടി​ക്കാ​ഴ്​​ച​യെ​ന്ന്​ മു​ൻ യു.​എ​സ്​ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​​മ​​െൻറ്​ പ്ര​തി​നി​ധി മി​ൻ​റാ​റോ ഒ​ബ വി​ല​യി​രു​ത്തു​ന്നു. കാ​മ​റ​ക​ൾ​ക്കു മു​ന്നി​ൽ മി​ക​ച്ച അ​നു​ഭ​വ​മാ​യി തോ​ന്നും. അ​തു​പോ​ലെ ശ​ത്രു​ത​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ കു​റ​ച്ചു കാ​ല​ത്തേ​ക്ക്​ അ​ൽ​പം അ​യ​വു​വ​രു​ക​യും ചെ​യ്യും -അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 
 

trump-korea-agreement

സംയുക്ത പ്രസ്​താവനയുടെ ഫോ​േട്ടാ വൈറൽ
സിംഗപ്പൂർ: ഉച്ചകോടിയുടെ സംയുക്ത പ്രസ്​താവനയുടെ വിശദാംശങ്ങൾ പരസ്യമാക്കിയില്ലെങ്കിലും ഫോ​േട്ടാഗ്രാഫർമാർ കാരണം മാധ്യമപ്രവർത്തകർ രക്ഷപ്പെട്ടു. ഒപ്പിട്ടശേഷം അസാധാരണമാംവിധം ട്രംപ്​ രേഖകൾ അടുത്തിരിക്കുന്ന മാധ്യമങ്ങൾക്ക്​ കാണാവുന്ന വിധത്തിൽ ഉയർത്തിക്കാട്ടിയതിനെ തുടർന്നായിരുന്നു ഇത്​. ഉടൻ ഇതി​​​െൻറ ചിത്രങ്ങൾ പകർത്തിയ മാധ്യമങ്ങൾ ഇവ ഒാൺലൈനിൽ പോസ്​റ്റ്​ ചെയ്യുകയും വളരെ പെട്ടന്നുതന്നെ വൈറലായി മാറുകയായിരുന്നു.
 

Loading...
COMMENTS