ശനിയാഴ്​ച ചൈനയിൽ ഒറ്റ കോവിഡ്​ രോഗികളുമില്ല

10:18 AM
23/05/2020
china-covid

ബെയ്​ജിങ്​: ശനിയാഴ്​ച ചൈനയിൽ ഒരു കോവിഡ്​ കേസു പോലും റിപ്പോർട്ട്​ ചെയ്​തില്ല. കമ്യൂണിസ്​റ്റ്​ പാർട്ടി നേതാക്കൾ വൈറസ്​ പോരാട്ടത്തിലെ വലിയ നേട്ടങ്ങൾ ആഘോഷിച്ചതിനു പിന്നാലെയാണിത്​. 

ജനുവരിയിൽ രോഗബാധ റിപ്പോർട്ട്​ ചെയ്​ത ശേഷം ആദ്യമായാണ്​ ചൈനയിൽ രോഗികളില്ലാതിരിക്കുന്നത്​. വൈറസിനെ തുരത്തുന്നതിൽ മഹാവിജയം കൈവരിച്ചതായി ചൈനീസ്​ ഭരണകൂടം അവകാശപ്പെട്ടു. 

കഴിഞ്ഞ ഡിസംബറിലാണ്​ ചൈനയിലെ വൂഹാനിൽ ആദ്യമായി കോവിഡ്​-19 കണ്ടെത്തിയത്​. എന്നാൽ, സർക്കാരടക്കം അത്​ കാര്യമായി എടുക്കാത്തതിനാൽ ജനുവരിയോടെ രോഗം വ്യാപകമായി പടർന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 140 കോടി ജനങ്ങളുള്ള രാജ്യത്ത്​ 4636 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 

എന്നാൽ, ഇത്​ വ്യാജകണക്കാണെന്നും മരിച്ചവരുടെ എണ്ണം യഥാർഥത്തിൽ ഇതി​​െൻറ മൂന്നിരട്ടിയെങ്കിലും ഉണ്ടാവാമെന്നാണ്​ യു.എസ്​ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉന്നയിക്കുന്ന ആരോപണം.

Loading...
COMMENTS