നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നു വീണു; രണ്ട് മരണം

11:42 AM
16/05/2018
Nepal-Army-helicopter

കാഠ്മണ്ഡു: നേപ്പാളിൽ സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റുമാർ കൊല്ലപ്പെട്ടു. കാർഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്‍റെ ഹെലികോപ്റ്റർ ആണ് നേപ്പാളിലെ മുക്തിനാഥിൽ തകർന്നു വീണത്. 

സുർഖെട്ടിൽ നിന്ന് പുറപ്പെട്ട കോപ്റ്ററുമായുള്ള ബന്ധം ഹുംലയിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു. തകർന്ന ഹെലികോപ്റ്ററിന്‍റെ അവശിഷ്ടം ഹുംലയിലെ ഖർപുനാഥ് റൂറൽ മുനിസിപ്പാലിറ്റി-2 മേഖലയിൽ നിന്ന് കണ്ടെത്തി. 

സൈനിക ഹെലികോപ്റ്റർ തകർന്നു വീണ വിവരം നേപ്പാൾ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 186 കിലോമീറ്റർ അകലെയാണ് മുക്തിനാഥ് സ്ഥിതി ചെയ്യുന്നത്.

Loading...
COMMENTS