നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിനെതിരെ അറസ്റ്റ് വാറൻറ്
text_fieldsധാക്ക: ബംഗ്ലാദേശ് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ മുഹമ്മദ് യൂനുസിനെതിരെ ധാക്ക കോടതിയുടെ അറസ്റ്റ് വാറൻറ്. യൂനുസ് നേതൃത്വം നൽകുന്ന ഗ്രാമീൺ കമ്യൂണിക്കേഷൻസ് കമ്പനിയിൽനിന്ന് തൊഴിലാളികളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണിത്.
തൊഴിലാളി യൂനിയൻ രൂപവത്കരിച്ചതിനെ തുടർന്ന് കമ്പനിയിൽനിന്ന് പിരിച്ചുവിെട്ടന്ന് കാണിച്ച് തൊഴിലാളികൾ കോടതിയെ സമീപിക്കുകയായിരുന്നു. കമ്പനിയുടെ ചെയർമാനായ യൂനുസ് വിദേശത്തായതിനാലാണ് കോടതിയിൽ ഹാജരാകാതിരുന്നത്. ബംഗ്ലാദേശ് ജനതയുടെ ജീവിതം മാറ്റിമറിച്ച വായ്പ സംരംഭമായ ഗ്രാമീൺബാങ്കിെൻറ ഉപജ്ഞാവാണ് യൂനുസ്. 30 വർഷം മുമ്പാണ് അദ്ദേഹം ഗ്രാമീൺബാങ്ക് സ്ഥാപിച്ചത്.