റമദാൻ: പ്രാർഥനയ്ക്കായി പള്ളികൾ തുറക്കാൻ പാകിസ്താൻ തീരുമാനം
text_fieldsഇസ് ലാമാബാദ്: റമദാൻ മാസത്തിൽ പ്രാർഥനയ്ക്കായി പാകിസ്താനിലെ പള്ളികൾ തുറക്കാൻ സർക്കാർ തീരുമാനം. പാക് പ്രസിഡന്‍ റ് ആരിഫ് അൽവി മതപണ്ഡിതരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ പ്രാർഥനയ്ക്ക് എത്തുന്ന വിശ്വാസികൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ നിർദേശിച്ചതായി ദ് എക്സ്പ്രസ് ട്രൈബ്യൂണൽ റിപ്പോർട്ട് ചെയ്തു. നേരത്തെ, വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും പ്രവിശ്യ സർക്കാറുകളുടെയും നിലപാട് പാക് പ്രസിഡന്‍റ് തേടിയിരുന്നു.
കൂട്ട പ്രാർഥന, തറാവീഹ്, ഇഅ്തികാഫ് എന്നി വിഷയങ്ങളിൽ ഏകാഭിപ്രായം രൂപീകരിക്കാനാണ് ചർച്ച നടന്നതെന്ന് മതകാര്യ മന്ത്രി നൂറുൽ ഹഖ് ഖദ്രി അറിയിച്ചു. പള്ളികളിലെ കൂട്ടപ്രാർഥനക്ക് വരുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഇംറാൻ ഖാൻ സർക്കാറിനോട് മതപണ്ഡിതർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
പാകിസ്താനിൽ 7,516 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 143 പേർ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
