റഷ്യയിൽ വിമാനത്തിന് തീപിടിച്ച് 41 മരണം VIDEO
text_fieldsമോസ്കോ: റഷ്യൻ തലസ്ഥാന നഗരിയിൽ നിന്ന് പറന്നുയർന്ന വിമാനം തീപിടിച്ച് 41 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
78 യാത്രക്കാരുമായി മോസ്കോയിലെ ഷെറമെറ്റ്യവോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ആഭ്യന്തര സർവിസ് വിമാനം 30 മിനിറ്റിനു ശേഷം തീപിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നുവെന്ന് റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.
പ്രാദേശിക സമയം വൈകീട്ട് ആറു മണിയോടെ മോസ്കോയിൽനി ന്ന് മുർമാൻസ്കിലേക്ക് പറന്ന സുഖോയ് സൂപ്പർജെറ്റ് 100 വിഭാഗത്തിൽപെടുന്ന വിമാനത്തിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഇറക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിെന തുടർന്ന് രണ്ടാമത്തെ ശ്രമത്തിലാണ് നിലത്തെത്തിയത്.
സോഷ്യൽമീഡിയയിൽ വന്ന വിഡിയോ ദൃശ്യങ്ങളിൽ, തീപിടിച്ച നിലയിൽ അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിൽ നിന്ന് യാത്രക്കാർ രക്ഷപ്പെട്ട് ഓടുന്നത് കാണാമായിരുന്നു. യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.