അഫ്ഗാൻ ജയിലുകളിലെ 300 താലിബാൻ തടവുകാരെ മോചിപ്പിച്ചു

14:30 PM
11/06/2019
afgan-prison

കാബൂൾ: സമാധാന ചർച്ചയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ ജയിലുകളിൽ പാർപ്പിച്ചിരുന്ന 300 താലിബാൻ തടവുകാരെ മോചിപ്പിച്ചു. പുലെചർഖി ജയിലിൽ നിന്ന് 170 പേരെയും മറ്റ് ജയിലുകളിൽ നിന്ന് 130 പേരെയുമാണ് മോചിപ്പിച്ചത്. 

രണ്ട് ദശാബ്ദം നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് താലിബാനുമായി അഫ്ഗാൻ ഭരണകൂടം സമാധാന ചർച്ച തുടങ്ങിയത്. തീവ്രവാദ സംഘടനയായ താലിബാനിൽ അംഗങ്ങളും സഹകരിക്കുകയും ചെയ്തിരുന്നവരാണ് അഫ്ഗാൻ ജയിലുകളുള്ള തടവുകാർ. 

മെയ് മൂന്നിന് ഗ്രാൻഡ് കൗൺസിൽ യോഗത്തിന്‍റെ സമാപന ദിവസമാണ് പ്രസിഡന്‍റ് അഷറഫ് ഗനി താലിബാൻ തടവുകാരെ മോചിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്. റമദാൻ മാസവും ചെറിയ പെരുന്നാളും പ്രമാണിച്ചായിരുന്നു മോചനം.


 

Loading...
COMMENTS