Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഴി​മ​തി:...

അ​ഴി​മ​തി: മ​ലേ​ഷ്യ​യി​ൽ ന​ജീ​ബ്​ റ​സാ​ഖി​നെ​തി​രെ വീണ്ടും കു​റ്റം​ ചു​മ​ത്തി

text_fields
bookmark_border
അ​ഴി​മ​തി: മ​ലേ​ഷ്യ​യി​ൽ ന​ജീ​ബ്​ റ​സാ​ഖി​നെ​തി​രെ വീണ്ടും കു​റ്റം​ ചു​മ​ത്തി
cancel

ക്വാ​ലാ​ലം​പൂ​ർ: കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​റി​​​െൻറ അ​ഴി​മ​തി​ക്കു കാ​ര​ണ​മാ​യ പ​ണം തി​രി​മ​റി​ക്കേ​സി​ൽ മ​ലേ​ഷ്യ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ്​ റ​സാ​ഖി​നെ​തി​രെ വീണ്ടും കു​റ്റം​ചു​മ​ത്തി.  മ​ലേ​ഷ്യ​യു​ടെ ദീ​ർ​ഘ​കാ​ല സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട്​ 2009ൽ ​രൂ​പ​വ​ത്​​ക​രി​ച്ച വ​ൺ മ​ലേ​ഷ്യ ​െഡ​വ​ല​പ്‌​മ​​െൻറ്​ ബ​ർ​ഹാ​ദി​ൽ (1എം.ഡി.ബി) പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​ണ്​ ന​ജീ​ബി​നെ​തി​രാ​യ കു​റ്റം. ഇൗ ​പ​ദ്ധ​തി​യി​ലേ​ക്ക്​ വി​ദേ​ശ​ത്തു​നി​ന്നു ശ​ത​കോ​ടി​ക​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. 

അ​തി​ൽ​നി​ന്ന്​  450 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 30,000 കോ​ടി രൂ​പ) ന​ജീ​ബ് റ​സാ​ഖി​​​െൻറ സ്വ​ന്ത​ക്കാ​ർ കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​വ​ർ യു.​എ​സി​ലും മ​റ്റും വാ​ങ്ങി​ക്കൂ​ട്ടി​യ സ്വ​ത്തു​വ​ക​ക​ളി​ൽ​നി​ന്ന്​ 170 കോ​ടി ഡോ​ള​ർ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജൂ​ലൈ​യി​ലാ​ണ്​ ന​ജീ​ബി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. അ​ധി​കാ​രം ദു​ർ​വി​നി​യോ​ഗം ചെ​യ്​​ത​തി​നും വി​ശ്വാ​സ​വ​ഞ്ച​ന​ക്കും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ നേ​ര​ത്തേ കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. അ​ഴി​മ​തി​യാ​രോ​പ​ണ​മു​യ​ർ​ന്ന​തോ​ടെ ന​ജീ​ബി​​​െൻറ പാ​ർ​ട്ടി മേ​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന്​ അ​ധി​കാ​ര​േ​മ​റ്റ മ​ഹാ​തീ​ർ സ​ർ​ക്കാ​റാ​ണ്​ അ​ഴി​മ​തി​ക്കേ​സി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​​​െൻറ​യും കു​ടും​ബ​ത്തി​​​െൻറ​യും വ​സ​തി​യി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ റെ​യ്​​ഡി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഡോ​ള​റു​ക​ളു​ടെ ആ​ഡം​ബ​ര വ​സ്​​തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 

അ​ധി​കാ​ര​ത്തി​​ലി​രി​ക്കെ അ​ന്വേ​ഷ​ണം ന​ട​ന്ന​താ​ണെ​ന്നും തെ​റ്റാ​യി ഒ​ന്നും ചെ​യ്​​തി​ട്ടി​ല്ലെ​ന്നു​മാ​ണ്​ ന​ജീ​ബി​​​െൻറ വാ​ദം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaworld newsmalayalam newsasia pasaficNajeeb Razzaq
News Summary - Malaysia Najeeb Razzaq -world News
Next Story