Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട​ർ​ക്കി​ഷ്,...

ട​ർ​ക്കി​ഷ്, എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ​സു​ക​ളി​ൽ  ലാ​പ്​​ടോ​പ്​​ നി​രോ​ധ​നം നീ​ക്കി

text_fields
bookmark_border
ട​ർ​ക്കി​ഷ്, എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ​സു​ക​ളി​ൽ  ലാ​പ്​​ടോ​പ്​​ നി​രോ​ധ​നം നീ​ക്കി
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്രി​ക​ർ​ക്ക്​ ലാ​പ്​​ടോ​പ്​ കൈ​വ​ശം വെ​ക്കു​ന്ന​തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ നീ​ക്കി​യ​താ​യി ട​ർ​ക്കി​ഷ്, എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നു​ക​ൾ  അ​റി​യി​ച്ചു. പ​ത്രക്കുറിപ്പിലൂ​ടെ​യാ​ണ്​ ഇ​രു വി​മാ​ന ക​മ്പ​നി​ക​ളും  വി​ല​ക്ക്​ നീ​ക്കി​യ വി​വ​രം അ​റി​യി​ച്ച​ത്.  ഇ​ത്തി​ഹാ​ദ്​ എ​യ​ർ​ലൈ​ൻ​സി​ലെ വി​ല​ക്ക്​ നീ​ക്കി മൂ​ന്നു​ ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ്​ മ​റ്റു വി​മാ​ന ക​മ്പ​നി​ക​ളി​ലും തീ​രു​മാ​നം നി​ല​വി​ൽ​വ​ന്ന​ത്.ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​രു​മാ​നം ഉ​ട​ൻ ന​ട​പ്പാ​കു​മെ​ന്നും എ​മി​റേ​റ്റ്​​സ്​ അ​റി​യി​ച്ചു. 12 അ​മേ​രി​ക്ക​ൻ  ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ എ​മി​റേ​റ്റ്​​സ്​ നി​ല​വി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. 

മാ​ർ​ച്ചി​ലാ​ണ്​ ഇൗ​ജി​പ്​​ത്​, മൊ​റോ​ക്കോ, ജോ​ർ​ഡ​ൻ, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്​, ഖ​ത്ത​ർ, തു​ർ​ക്കി എ​ന്നീ മു​സ്​​ലിം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളി​ൽ  യു.​എ​സ്​ ലാ​പ്​​ടോ​പ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​രോ​ധി​ച്ച​ത്. ​തീ​വ്ര​വാ​ദി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ബോം​ബ്​  ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടാ​വു​മെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു നി​രോ​ധ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emiratesworldlaptop banmalayalam newsTurkish Airlines
News Summary - Laptop Ban: Emirates, Turkish Airlines Say Exempted From Electronics Restriction
Next Story