കശ്മീരിന്റെ അവസ്ഥയിൽ അതി ഉത്കണ്ഠ –ചൈന
text_fieldsെബയ്ജിങ്: കശ്മീരിെൻറ സമകാലിക അവസ്ഥയിൽ അതി ഉത്കണ്ഠയുണ്ടെന്ന് ചൈന. അതിർ ത്തിയെ കലുഷിതമാക്കുന്ന ഏകപക്ഷീയ നീക്കങ്ങൾ ഇന്ത്യക്കും പാകിസ്താനും ഒഴിവാക്കണമെ ന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുൻയിങ് ആവശ്യപ്പെട്ടു. ഇന്ത്യയു ം പാകിസ്താനും തമ്മിലെ പ്രശ്നം ചരിത്രബന്ധമുള്ളതാണ്.
വിഷയത്തിൽ ചൈനയുടെ നിലപാ ട് മുേമ്പ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് രാജ്യാന്തര സമൂഹത്തിെൻറ ശ്രദ്ധപതിഞ്ഞിട്ടുള്ളതും സമവായം ഉണ്ടാവേണ്ടതുമാണ്. തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് മേഖലയെ സമാധാനപരമായി നിലനിർത്തുകയാണ് വേണ്ടത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും അവർ പറഞ്ഞു.
ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിൽ ചൈനീസ് വിദേശ മന്ത്രാലയം രാജ്യത്തിെൻറ അതൃപ്തി രേഖപ്പെടുത്തി. അതിർത്തിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയുടെ വാക്കും പ്രവർത്തിയും സൂക്ഷിച്ച് വേണം. അതിർത്തിക്കാര്യത്തിലെ സങ്കീർണതകളും പ്രശ്നങ്ങളും ഒഴിവാക്കാൻ രാജ്യങ്ങളുമായുള്ള കരാർ പാലിച്ചുകൊണ്ടുള്ള നടപടികളാണ് വേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ പ്രതികരിച്ചു.
ചൈനയുടെ എതിർപ്പ് അവഗണിക്കുന്നു –ഇന്ത്യ
ന്യൂഡൽഹി: ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിലെ ചൈനീസ് എതിർപ്പ് അവഗണിക്കുന്നെന്ന് ഇന്ത്യ. കശ്മീരിനെ വിഭജിച്ചതും ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതും ഇന്ത്യയുടെ അഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. ഇന്ത്യ മറ്റ് രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ല, തിരിച്ചും അങ്ങനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യ-ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളും അംഗീകരിച്ച കരാറുണ്ട്. അത് അംഗീകരിച്ചുള്ള നടപടികളെ ഇന്ത്യ സ്വീകരിച്ചിട്ടുള്ളൂവെന്നും അേദ്ദഹം പറഞ്ഞു.
