ജ​റൂ​സ​ല​മി​ൽ യു.​എ​സ്​ എം​ബ​സി 2019 അ​വ​സാ​ന​ത്തി​ലെ​ന്ന്​ മൈ​ക്​ പെ​ൻ​സ്​

  • ഇ​സ്രാ​യേ​ൽ പാ​ർ​ല​മെൻറി​ൽ അ​റ​ബ്​ അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം

23:22 PM
22/01/2018
palestien
മൈ​ക്​ പെ​ൻ​സിന്‍റെ സന്ദർശനത്തിനെതിരെ വെസ്​റ്റ്​ ബാങ്കിൽ ഫലസ്​തീനികൾ പ്രതിഷേധിക്കുന്നു

തെ​ൽ​അ​വീ​വ്​: ​ഇ​സ്രാ​യേ​ലി​ലെ തങ്ങളുടെ എം​ബ​സി 2019 അ​വ​സാ​ന​ത്തോ​​ടെ ജ​റൂ​സ​ല​മി​ൽ സ്​​ഥാ​പി​ക്കു​മെ​ന്ന്​ യു.​എ​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മൈ​ക്​ പെ​ൻ​സ്. ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി പാ​ർ​ല​മ​െൻറി​ൽ അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന​ചെ​യ്​​ത്​ സം​സാ​രി​ക്ക​വെ​യാ​ണ്​ പെ​ൻ​സ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. നേ​ര​ത്തെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പാ​ണ്​ എം​ബ​സി മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, എ​പ്പോ​ഴാ​ണ്​ മാ​റ്റ​മു​ണ്ടാ​കു​ക എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത വ​ന്നി​രു​ന്നി​ല്ല. പാ​ർ​ല​മ​െൻറി​ൽ സം​സാ​രി​ക്ക​വെ ഇ​സ്രാ​യേ​ൽ-​ഫ​ല​സ്​​തീ​ൻ ക​ക്ഷി​ക​ൾ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക്​ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നും പെ​ൻ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. 

അ​തി​നി​ടെ, പാ​ർ​ല​െ​മ​ൻ​റി​ലെ​ത്തി​യ പെ​ൻ​സി​നെ​തി​രെ അ​റ​ബ്​ വം​ശ​ജ​രാ​യ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​രെ പി​ന്നീ​ട്​ പാ​ർ​ല​െ​മ​ൻ​റ്​ ഹാ​ളി​ൽ​നി​ന്ന്​ പി​ടി​ച്ച്​ പു​റ​ത്താ​ക്കി. പെ​ൻ​സി​നെ സ​ഭ​യി​ലെ ജൂ​ത അം​ഗ​ങ്ങ​ൾ അ​ഭി​വാ​ദ്യം ചെ​യ്​​ത്​ സ്വീ​ക​രി​ച്ച​പ്പോ​ൾ അ​റ​ബ്​ അം​ഗ​ങ്ങ​ൾ ‘ജ​റൂ​സ​ലം ഫ​ല​സ്​​തീ​ൻ ത​ല​സ്​​ഥാ​ന​മാ​​ണ്​’ എ​ന്നെ​ഴു​തി​യ പോ​സ്​​റ്റ​റു​ക​ൾ ഉ​യ​ർ​ത്തി. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഇ​ത്​ പി​ടി​ച്ചു​വാ​ങ്ങി ഉ​ട​ൻ പ്ര​തി​ഷേ​ധി​ച്ച അം​ഗ​ങ്ങ​െ​ള പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ഇൗ​ജി​പ്​​ത്, ജോ​ർ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ്​ പെ​ൻ​സ്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്ര​യേ​ലി​ലെ​ത്തി​യ​ത്.

COMMENTS