ജപ്പാനിലെ പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പ്​: വനി​തകൾക്കു മുന്നേറ്റം

01:01 AM
24/04/2019
jappan-election

ടോ​ക്യോ: ജ​പ്പാ​നി​ലെ പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച്​ മി​സു​സു ഇ​കേ​ദ. ജ​പ്പാ​​െൻറ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ തെ​ക്ക​ൻ ന​ഗ​ര​മാ​യ ത​രു​മി​സു​വി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ ഒ​രു വ​നി​ത പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​ത്. 

20 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ ത​രു​മി​സു​വി​ൽ ഒ​രു വ​നി​ത മ​ത്സ​രി​ക്കു​ന്ന​ത്. രാജ്യവ്യാ​പ​ക​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​യ​ർ സ്​​ഥാ​ന​ത്തേ​ക്ക്​ ആ​റു വ​നി​ത​ക​ളാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. രാ​ഷ്​​ട്രീ​യ​ത്തി​ലെ സ്​​ത്രീ​പ്രാ​തി​നി​ധ്യ​ത്തി​ൽ മ​റ്റു​രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഏ​റെ പി​റ​കി​ലാ​ണ്​ ജ​പ്പാ​ൻ. പാ​ർ​ല​മ​െൻറി​ൽ 10 ശ​ത​മാ​ന​മാ​ണ്​ സ്​​ത്രീ​പ്രാ​തി​നി​ധ്യം. പ്രാദേശിക അസംബ്ലികളിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട സ്​ത്രീകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്​.

അതിനിടെ, പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യോ​ഗി എ​ന്ന​റി​യ​പ്പെ​ടു​ന്ന പു​രാ​ണി​ക്​ യോ​ഗേ​ന്ദ്ര​യും വി​ജ​യി​ച്ചു. ജാ​പ്പ​നീ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​ണ്​ 41കാ​ര​നാ​യ യോ​ഗേ​ന്ദ്ര. ടോ​ക്യോ​യി​ലെ എ​ദോ​ഗ​വ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.  

Loading...
COMMENTS