പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാർലമെന്‍റിനോട് ഇസ്രായേൽ പ്രസിഡന്‍റ്
text_fieldsജറുസലം: ഇസ്രായേൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാർലമെന്‍റായ നെസറ്റിനോട് ആവശ്യപ്പെട്ട് പ്രസിഡന്‍റ് റുവെൻ റിവ് ലിൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ട സാഹചര്യത്തിലാണ് ഈ ആവശ്യം പ്രസിഡന്‍റ് ഉന്നയിച്ചത്.
ഒരു നേതാവിനെ അംഗീകരിക്കാൻ പാർലമെന്‍റിന് മൂന്നാഴ്ച സമയം നൽകുകയോ അല്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ നാലാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പ്രസിഡന്‍റിന് നിർദേശിക്കുകയോ ചെയ്യാനാവും.
തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായി 28 ദിവസം വീതം ലികുഡ് പാര്‍ട്ടിയുടെ ബിന്യമിൻ നെതന്യാഹുവിനും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്സിനും പ്രസിഡൻറ് നൽകിയിരുന്നു. എന്നാൽ, സഖ്യ സർക്കാർ രൂപീകരണം സാധിക്കാത്ത സാഹചര്യത്തിൽ ഇരുവരും പിന്മാറുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടി കേവല ഭൂരിപക്ഷം നേടുന്നതിൽ പരാജയമായിരുന്നു. 120 അംഗ നെസറ്റിൽ (പാർലമെന്‍റ്) 61 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 33 സീറ്റ് നേടിയ ബ്ലൂ ആന്‍റ് വൈറ്റ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.