ഇസ്രായേൽ: നെതന്യാഹുവിന് എതിരായി തെരഞ്ഞെടുപ്പ് ഫലം
text_fieldsജറൂസലം: ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിെൻറ എക്സിറ്റ് ഫലങ്ങളും പ്രാഥമിക ഫലങ്ങളും നി ലവിലെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് എതിര്. സഖ്യസർക്കാർ രൂപവത്കരിക് കാനുള്ള ഭൂരിപക്ഷം നെതന്യാഹുവിന് ലഭിക്കില്ല എന്നാണ് ഫലം നൽകുന്ന സൂചന. 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ നെതന്യാഹുവിെൻറ ലികുഡ് പാർട്ടിയും പ്രധാന എതിരാളി െബന്നി ഗാൻറ്സിെൻറ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും 32 വീതം സീറ്റ് നേടി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തിയ ചെറു പാർട്ടികളുടെ കൂട്ടായ്മയായ അറബ് ജോയൻറ് ലിസ്റ്റ് 12 സീറ്റ് നേടി മൂന്നാമത്തെ വലിയ കക്ഷിയായി. അവിഗ്ദർ ലിബർമാെൻറ ഇസ്രായേൽ ബൈതിനു പാർട്ടി ഒമ്പത് സീറ്റുമായി നാലാമതാണ്. ലികുഡിനും ബ്ലൂ ആൻഡ് വൈറ്റിനും കേവല ഭൂരിപക്ഷത്തിനാവശ്യമായ 61 വോട്ട് നേടാനാവില്ലെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. വ്യാഴാഴ്ചയാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.
ഈ വർഷം രണ്ടാം തവണയാണ് ഇസ്രായേലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ കൂട്ടുകക്ഷി സർക്കാറുണ്ടാക്കുന്നതിൽ നെതന്യാഹുവിന്റെറ ലികുഡ് പാർട്ടി പരാജയപ്പെട്ടതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ രാഷ്ട്രീയ നേതാവാണ് നെതന്യാഹു. അഴിമതിയാരോപണങ്ങളും വിവാദങ്ങളും കത്തി നിൽക്കുന്നതിനിടെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്.