ഇ​റാ​ഖി​ലെ ഇ​റാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം

22:36 PM
23/08/2019
fighter-jet-230819.jpg

ബ​ഗ്​​ദാ​ദ്​: ക​ഴി​ഞ്ഞ​മാ​സ​ം ഇ​റാ​ഖി​ലെ ഇ​റാ​​െൻറ ആ​യു​ധ​ശാ​ല​ക​ളെ​യും സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട്​ ഇ​സ്രാ​യേ​ലി​​െൻറ ആ​ക്ര​മ​ണ​പ​ര​മ്പ​ര. ഇ​ക്കാ​ര്യം യു.​എ​സ്​ അ​ധി​കൃ​ത​ർ  സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സി​റി​യ​യി​ലെ ഇ​റാ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ നി​ര​വ​ധി ത​വ​ണ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ൽ ഇ​റാ​​െൻറ സ്വാ​ധീ​നം ത​ക​ർ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ശ​ക്​​ത​മാ​ക്കു​ന്ന​ത്. ഇ​റാ​ഖി​ൽ ഇ​റാ​ൻ മി​ലി​ഷ്യ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ധ​സൈ​നി​കവി​ഭാ​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 

Loading...
COMMENTS