Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിജയിക്കുന്നത്​...

വിജയിക്കുന്നത്​ ‘ബിബി’യുടെ കാർക്കശ്യം; സമാധാന നീക്കങ്ങൾ തുലാസിലാകും

text_fields
bookmark_border
Benjamin-Netanyahu
cancel

ജറുസലം: ഫലസ്​തീൻ വിഷയത്തെ ഉരുക്കുമുഷ്​ടി ഉപയോഗിച്ച്​ നേരിടണമെന്ന നിലപാടുള്ള നെതന്യാഹു വീണ്ടും അധികാരത്തി ൽ വരുന്നതോടെ സമാധാന ശ്രമങ്ങൾക്ക്​ വിലങ്ങുവീഴുമെന്നാണ്​ കരുതപ്പെടുന്നത്​. അധികാരത്തിൽ തിരിച്ചെത്തിയാൽ വെസ് ​റ്റ്​ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങൾ രാജ്യത്തോട്​ കൂട്ടിച്ചേർക്കുമെന്ന്​ പ്രഖ്യാപിച്ച്​ വരാന ിരിക്കുന്ന ദുരന്തത്തി​​​​​െൻറ സൂചനകൾ കഴിഞ്ഞയാഴ്​ച നെതന്യാഹു നൽകിയിരുന്നു. വലതുപക്ഷ പാർട്ടികൾ നെതന്യാഹുവിന് ​ പിന്തുണ വാഗ്​ദാനം ചെയ്​തതിന്​ പ്രധാനകാരണവും ഈ പ്രഖ്യാപനമാണ്​.

ഫലസ്​തീനും അറബ്​ രാഷ്​ട്രങ്ങളും ഇതിനെതി രെ രൂക്ഷമായാണ്​ പ്രതികരിച്ചത്​. ഉടൻ അവതരിപ്പിക്കപ്പെടുമെന്ന കരുതുന്ന യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​​ ​െൻറ പശ്​ചിമേഷ്യൻ സമാധാന പദ്ധതിയിലും ഫലസ്​തീനികൾക്ക്​ പ്രതീക്ഷിക്കാനൊന്നുമുണ്ടാകില്ലെന്നതി​​​​​െൻറ സൂചന യുമായിരുന്നു അത്​. 1949 ഒ​ക്​​ടോ​ബ​ർ 21ന്​ ​തെ​ൽ​അ​വീ​വി​ലാ​ണ്​ ബി​ന്യ​മി​ൻ ‘ബി​ബി’ നെ​ത​ന്യാ​ഹു​വി​​​​​െൻറ ജ​ന​നം. 1967ലെ ​ആ​റു​ദി​ന യു​ദ്ധ​കാ​ല​ത്താ​ണ്​ ഇ​​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ൽ ചേ​രു​ന്ന​ത്.

ഇ​​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ലെ സ്​​പെ​ഷ​ൽ യൂ​നി​റ്റാ​യ ‘സ​യി​റ​ത്ത്​ മ​ത്​​ക​ലി’​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്​​ത​നാ​ക്കി​യ​ത്. 1972ൽ ​തീ​വ്ര​വാ​ദി​ക​ൾ റാ​ഞ്ചി​യ ബെ​ൽ​ജി​യ​ൻ വി​മാ​ന​മാ​യ ‘സ​ബീ​ന 571’ലെ ​യാ​ത്ര​ക്കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള സ​യി​റ​ത്ത്​ മ​ത്​​ക​ലി​​​​​െൻറ ഓ​പ​റേ​ഷ​നി​ൽ തോ​ളി​ൽ വെ​ടി​യേ​റ്റു. 73ലെ ​യോം​കി​പു​ർ യു​ദ്ധ​ത്തി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​​​​​െൻറ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു. 1976ൽ ​യു​ഗാ​ണ്ട​യി​ലെ എ​​​​​െൻറ​ബ്ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ന്ദി​ക​ളാ​ക്ക​പ്പെ​ട്ട ഇ​സ്രാ​യേ​ലി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള സ​യി​റ​ത്ത്​ മ​ത​്​​ക​ലി​​​​​െൻറ ഓ​പ​റേ​ഷ​നി​ടെ സ​ഹോ​ദ​ര​ൻ യോ​നാ​ത​ൻ കൊ​ല്ല​പ്പെ​ട്ടു. 1984-88 കാ​ല​ത്ത്​ യു.​എ​സി​ലെ ഇ​സ്രാ​യേ​ൽ അം​ബാ​സ​ഡ​റാ​യി​രു​ന്നു. 1996ലാ​ണ്​ ആ​ദ്യ​മാ​യി ഇ​സ്രാ​യേ​ലി​​​​​െൻറ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്.

ഏ​രി​യ​ൽ ഷാ​രോ​ണി​നു​ പി​ന്നാ​ലെ ഫ​ല​സ്​​തീ​നി​ക​ൾ​ക്കെ​തി​രെ ഉ​രു​ക്കു​മു​ഷ്​​ടി ഉ​പ​യോ​ഗി​ച്ച നേ​താ​വാ​യി​രു​ന്നു നെ​ത​ന്യാ​ഹു. ഗ​സ്സ​യി​ൽ ക​ഴി​ഞ്ഞ 13 വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ കൂ​ട്ട​ക്കു​രു​തി​ക​ൾ​ക്ക്​ ചു​ക്കാ​ൻ​പി​ടി​ച്ച പ്ര​മു​ഖ​രി​ലൊ​രാ​ളും നെ​ത​ന്യാ​ഹു ആ​ണ്. വെ​സ്​​റ്റ്​​ബാ​ങ്കി​ലെ​യും ഗ​സ്സ​യി​ലെ​യും നി​രാ​യു​ധ പ്ര​ക്ഷോ​ഭ​ക​ർ​ക്കു​നേ​രെ ക​ടു​ത്ത​തോ​തി​ൽ സാ​യു​ധ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ൽ പ​ട്ടാ​ള​ത്തി​​​​​െൻറ ന​ട​പ​ടി ഈ ​കാ​ല​ത്ത്​ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന്​ കാ​ര​ണ​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച ഗ​സ്സ​യി​ലെ പ്ര​ക്ഷോ​ഭ​ത്തി​ൽ മാ​ത്രം 275ലേ​റെ നി​രാ​യു​ധ ഫ​ല​സ്​​തീ​നി​ക​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. വെ​സ്​​റ്റ്​​ബാ​ങ്കി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​ന്​ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ്​ നെ​ത​ന്യാ​ഹു ന​ൽ​കി​വ​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​​​​​െൻറ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ​വെ​സ്​​റ്റ്​​ബാ​ങ്കി​ലെ കു​ടി​യേ​റ്റ​മേ​ഖ​ല​ക​ൾ ഇ​സ്രാ​യേ​ൽ രാ​ഷ്​​ട്ര​ത്തി​നൊ​പ്പം കൂ​ട്ടി​ച്ചേ​ർ​ക്കു​മെ​ന്ന്​ നെ​ത​ന്യാ​ഹു പ്ര​ഖ്യാ​പി​ച്ച​ത്​ വ​ല​തു ക്യാ​മ്പി​ൽ ആ​വേ​ശം പ​ട​ർ​ത്തി​യി​രു​ന്നു.

ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​സ്​​ഥാ​പ​നം അ​സാ​ധ്യ​മാ​ക്കു​ന്ന പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു ഇ​ത്. ഭാ​വി​​യി​ലെ ഏ​തൊ​രു സ​മാ​ധാ​ന ഉ​ട​മ്പ​ടി​യു​ടെ ഭാ​ഗ​മാ​യും ഒ​രു കു​ടി​യേ​റ്റ​ക്കാ​ര​നെ​പ്പോ​ലും വെ​സ്​​റ്റ്​​ബാ​ങ്കി​ൽ​നി​ന്ന്​ ഒ​ഴി​പ്പി​ക്കി​ല്ലെ​ന്നും നെ​ത​ന്യാ​ഹു സൂ​ചി​പ്പി​ച്ചു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യു​ള്ള സൗ​ഹൃ​ദ​വും ഫ​ല​സ്​​തീ​ൻ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ എ​തി​രാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നെ​ത​ന്യാ​ഹു വി​ജ​യി​ച്ചി​ട്ടു​ണ്ട്. ജ​റൂ​സ​ല​മി​നെ ഇ​സ്രാ​യേ​ലി​​​​​െൻറ ത​ല​സ്​​ഥാ​ന​മാ​യി അ​മേ​രി​ക്ക അം​ഗീ​ക​രി​ച്ച​ത്​ ഇ​തി​നു​ള്ള ഉ​ദാ​ഹ​ര​ണ​മാ​ണ്. സി​റി​യ​യി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത ജൂ​ലാ​ൻ​കു​ന്നു​ക​ളെ​യും ഏ​താ​നും ദി​വ​സം​മു​മ്പ്​ ഇ​സ്രാ​യേ​ലി​​​​​െൻറ ഭാ​ഗ​മാ​യി അ​മേ​രി​ക്ക അം​ഗീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin Netanyahuworld newsmalayalam newsasia pasaficmalayalam news onlineisrael election
News Summary - Israel Election Benjamin Netanyahu -World News
Next Story