ഇറാഖ് പ്രസിഡൻറ് ഇറാനിൽ
text_fieldsതെഹ്റാൻ: ഇറാഖ് പ്രസിഡൻറ് ബർഹാം സാലിഹ് സന്ദർശനത്തിനായി ഇറാനിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇറാനുമേൽ യു.എസ് ഉപരോധം പ്രാബല്യത്തിൽ വന്ന് രണ്ടാഴ്ചക്കു ശേഷമാണ് ബർഹാം സാലിഹിെൻറ സന്ദർശനം.
ചൈന കഴിഞ്ഞാൽ ഇറാഖ് ആണ് ഇറാെൻറ പ്രധാന വ്യാപാര പങ്കാളി. ഭക്ഷണം, വൈദ്യുത ഉപകരണങ്ങൾ, പ്രകൃതി വാതകം തുടങ്ങിയവക്കെല്ലാം ഇറാഖ് ഇറാനെയാണ് ആശ്രയിക്കുന്നത്. വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചചെയ്തതായി ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയും പ്രതികരിച്ചു.
2017ൽ 700 കോടി ഡോളറിെൻറ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്. അത് 2000 കോടി ഡോളറാക്കുകയാണ് ലക്ഷ്യം.
