Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​നി​ൽ സൈ​നി​ക...

ഇ​റാ​നി​ൽ സൈ​നി​ക പ​രേ​ഡി​നുനേ​രെ വെ​ടി​വെ​പ്പ്​; 29 മ​ര​ണം

text_fields
bookmark_border
ഇ​റാ​നി​ൽ സൈ​നി​ക പ​രേ​ഡി​നുനേ​രെ വെ​ടി​വെ​പ്പ്​; 29 മ​ര​ണം
cancel

തെഹ്​റാൻ: തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്​വാസ്​ നഗരത്തിൽ നടന്ന സൈനിക പരേഡിനു നേരെ വെടിവെപ്പ്​. ​ൈസനികർ ഉൾപ്പെടെ 29 പേർ കൊല്ലപ്പെടുകയും സ്​ത്രീകളും കുട്ടികളുമുൾപ്പെടെ 53 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ആക്രമണത്തിനു പിന്നിലുള്ള രണ്ടുപേരെ കൊലപ്പെടുത്തിയതായും രണ്ടുപേരെ അറസ്​റ്റ്​ ചെയ്​തതായും ഖൂസിസ്​താൻ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ അലി ഹുസൈൻ ഹുസൈൻ സാദഹ്​ പറഞ്ഞു.

ആക്രമണത്തി​​​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരേഡിൽ പ​െങ്കടുത്ത സൈനികരെയും വീക്ഷിക്കുകയായിരുന്ന സർക്കാർ ഉദ്യോഗസ്​ഥരെയും ജനങ്ങളെയുമാണ്​ ആക്രമികൾ ലക്ഷ്യംവെച്ചത്​. സൈനിക വേഷത്തിലെത്തിയായിരുന്നു ആക്രമണം. പരേഡിനു സമീപത്തെ പാർക്കിൽനിന്നാണ്​ വെടിയുതിർത്തത്​. പ്രാദേശിക സമയം രാവിലെ ഒമ്പതിനായിരുന്നു സംഭവം. സംശയമുന നീളുന്നത്​ ഒരു വിദേശരാജ്യത്തിനു നേർക്കാണെന്ന്​ ഇറാൻ വിദേശകാര്യമന്ത്രി ജാവേദ്​ സരീഫ്​ ട്വീറ്റ്​ ചെയ്​തു. എന്നാൽ, ഏതുരാജ്യമാണെന്ന്​ അദ്ദേഹം സൂചന നൽകിയില്ല. വിദേശരാജ്യം പരിശീലനം നൽകുന്ന അഹ്​വാസി വിമതസംഘമാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ റിപ്പോർട്ടുണ്ട്​.

1980 മുതൽ 88 വരെ നടന്ന ഇറാൻ^ഇറാഖ്​ യുദ്ധത്തി​​​െൻറ അനുസ്​മരണാർഥമാണ്​ പരേഡ്​ സംഘടിപ്പിച്ചത്​. ഇറാനിലെ എണ്ണസമ്പന്ന പ്രവിശ്യയായ ഖൂസെസ്​താ​​​െൻറ തലസ്​ഥാനമാണ്​ അഹ്​വാസ്​. അതേസമയം, ​െഎ.എസ്​ ഭീകരരാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ഇറാൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 2017ൽ ഇറാൻ പാർലമ​​െൻറ്​ സമുച്ചയം ലക്ഷ്യമിട്ട്​ ഭീകരർ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 50 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranshootingworld newsiran shooting
News Summary - Iran's Revolutionary Guards targeted in Ahvaz military parade-world news
Next Story