യു.എസ് ആക്രമണം തീവ്രവാദ സംഘങ്ങളെ സന്തോഷിപ്പിക്കുന്നു -റൂഹാനി
text_fieldsതെഹ്റാൻ: സിറിയയിൽ ബശ്ശാർ ഭരണകൂടത്തിെൻറ രാസായുധ പ്രയോഗത്തിന് മറുപടിയെന്ന പേരിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് തീവ്രവാദ സംഘങ്ങളാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. ബശ്ശാർ ഭരണകൂടം രാസായുധം പ്രയോഗിച്ചിട്ടുണ്ടോ എന്നതിൽ അന്വേഷണം വേണമെന്ന അന്താരാഷ്ട്ര ആവശ്യങ്ങളെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണ കമീഷനെ വെക്കണം. തീവ്രവാദത്തിനെതിരെയാണ് ആക്രമണം നടത്തുന്നതെന്നാണ് അമേരിക്കയുടെ വാദം.-ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന െചയ്യെവ റൂഹാനി വ്യക്തമാക്കി.
തീവ്രവാദികളെ ആക്രമിക്കുകയാണെന്നു പറഞ്ഞിട്ട് പിന്നെയെന്തിനാണ് സിറിയൻ സൈന്യത്തെ ആക്രമിച്ചത്? ഏത് അന്താരാഷ്ട്ര നിയമത്തിെൻറ അടിസ്ഥാനത്തിലാണ് ഒരു പരമാധികാര രാഷ്ട്രത്തിെൻറ മണ്ണിലേക്ക് മിസൈലുകൾ തൊടുത്തത് -റൂഹാനി ചോദിച്ചു. റഷ്യ കഴിഞ്ഞാൽ ബശ്ശാർ ഭരണകൂടത്തിെൻറ ഏറ്റവും അടുത്ത സഖ്യമാണ് ഇറാൻ.
