ഇറാന് വിദേശകാര്യമന്ത്രി ജാവേദ് സരിഫ് രാജിവെച്ചു
text_fieldsതെഹ്റാൻ: ഇറാൻ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കി വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫിെൻറ രാജിപ്രഖ്യാപനം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തിങ്കളാഴ്ച രാത്രി അദ ്ദേഹം തീരുമാനം അറിയിച്ചത്. ഇറാൻജനതയെയും രാഷ്ട്രീയ നേതൃത്വത്തെയും ഞെട്ടിച്ച തീരു മാനമാണിത്. യു.എസ് പിൻമാറിയെങ്കിലും 2015ലെ ആണവകരാർ നിലനിർത്താൻ ഇറാൻ ഭരണകൂടം ശ്ര മം തുടരുന്നതിനിടെയാണ് രാജി.
രാജ്യത്തെ രാഷ്ട്രീയപാർട്ടികളും എതിർവിഭാഗങ്ങളും തമ്മിലുള്ള പോര് വിദേശകാര്യനയത്തിന് കടുത്ത വെല്ലുവിളിയാണെന്ന് സരീഫ് െജാംഹുരി ഇസ്ലാമി പത്രത്തിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. യാഥാസ്ഥിതികവാദികളുടെ കടുംപിടിത്തമാണ് രാജിയിലേക്ക് നയിച്ചതെന്ന സൂചനയായിരുന്നു സംഭാഷണത്തിലുടനീളം.
ഇറാനും ആറ് വൻ ശക്തികളുമായുള്ള 2015ലെ ആണവ കരാര്‍ പ്രാബല്യത്തിലാക്കാൻ സരീഫ് സുപ്രധാന പങ്കുവഹിച്ചിരുന്നു. 2018 മേയിൽ കരാറില്‍ നിന്നു യു.എസ് പിന്‍വാങ്ങുകയും ചില രാജ്യങ്ങളുടെ സുപ്രധാന വ്യവസായങ്ങളില്‍ സാമ്പത്തിക ഉപരോധം കൊണ്ടുവരുകയും ചെയ്തതിനു പിന്നാലെ അദ്ദേഹത്തിനുനേരെ വിമര്‍ശനമുയര്‍ന്നിരുന്നു.
2013 ആഗസ്റ്റിലാണ് സാരിഫ് വിദേശകാര്യ മന്ത്രിയുടെ ചുമതല ഏറ്റെടുത്തത്. ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി രാജിയോട് പ്രതികരിച്ചിട്ടില്ല. സരീഫിെൻറ രാജിയെ തുടർന്ന് ഇറാനോടുള്ള യു.എസ് നയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
