Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅത്ര ഭീഷണിയോ ഇറാൻ...

അത്ര ഭീഷണിയോ ഇറാൻ സൈനിക ശക്​തി?

text_fields
bookmark_border
അത്ര ഭീഷണിയോ ഇറാൻ സൈനിക ശക്​തി?
cancel

തെഹ്​റാൻ: പശ്ചിമേഷ്യയിൽ എതിരാളികളുടെ ദൗർബല്യം മുതലെടുത്ത്​ ശക്തി​പ്രകടനം തുടരുന്ന ഇറാൻ, യു.എസിന്​ കരുത്തുറ്റ എതിരാളിയാണോ? അങ്ങനെ പ്രചരിപ്പിക്കാനാണ്​ യു.എസിന്​ ഇഷ്​ടമെങ്കിലും കണക്കുകൾ സംസാരിക്കുന്നത്​ നേരെ തിരിച്ച്​. 35,000 കോടി ഡോളറാണ്​ ഇറാ​​​​െൻറ മൊത്ത വാർഷിക ഉൽപാദനം- യു.എസ്​ ജി.ഡി.പിയുടെ ആറു ദിവസ​ത്തേതിനുമാത്രം തുല്യം. ഇറാൻ പ്രതിരോധ ബജറ്റ്​ 2,000 കോടി ഡോളറി​​​​െൻറത്​- പ​​​െൻറഗൺ ബജറ്റി​​​​െൻറ എട്ടു ദിവസത്തേതിന്​ സമമായ തുക.

സമു​ദ്രാന്തര ശേഷിയുള്ള നാവിക സേനയും ഇറാന്​ അന്യം. അമേരിക്കയുടെതാക​ട്ടെ, തുല്യതയില്ലാത്തത്ര കേമം​, ലോകോത്തരം. 300ഓളം വിമാനങ്ങളും ഹെലികോപ്​ടറുകളുമടങ്ങുന്ന ഇറാ​ൻ വ്യോമസേനയെ കാര്യമായി കരുത്താക്കുന്നത്​ റഷ്യ കൈമാറിയ മിഗ്​ വിമാനങ്ങളും പഴയ ഷാ ഭരണകാലത്തെ യു.എസ്​ നിർമിത എഫ്​ വിമാനങ്ങളുമാണ്​. യൂറോപ്പിൽനിന്നും ചൈനയിൽനിന്നും വാങ്ങിയ ചിലതു കൂടിയുണ്ട്​- ഇവയാക​ട്ടെ, ഒട്ടും പ്രഹരശേഷിയില്ലാത്തത്​.

ഉത്തര കൊറിയയെപ്പോലെ, ഇടക്ക്​ പരീക്ഷിച്ച്​ വലിയ വാർത്തയാകാറുള്ള ഇറാൻ ബാലിസ്​റ്റിക്​ മിസൈലുകളാണ്​ മറ്റൊന്ന്​. ഇവയിൽ പരമാവധി ശേഷി അവകാശപ്പെടുന്ന സൂമറിന്​ 2,500 കിലോമീറ്ററാണ്​ ദൂരപരിധി. യു.എസിൽ പോയിട്ട്​, പരിസരത്തുപോലും ആക്രമണത്തിന്​ ശേഷിയില്ലാത്തത്​.
മറുവശത്ത്​, സദ്ദാമിനെ വധിച്ച്​ വർഷങ്ങളായിട്ടും, മേഖലയിൽമാത്രം യു.എസിന്​ 30,000 ലേറെ സൈനിക ശേഷിയുണ്ട്​. ഐ.എസിനെ നേരിടാനെന്നായിരുന്നു പറഞ്ഞതെങ്കിലും ഐ.എസ്​ ഒന്നുമായിരുന്നില്ലെന്ന്​ നന്നായറിയുന്നത്​ യു.എസ്​ നേതൃത്വത്തിനുതന്നെ.

സാമ്പത്തികമായി, ഇറാ​​​​െൻറ സമ്പദ്​വ്യവസ്​ഥ അതി ഗുരുതരാവസ്​ഥയിലാണ്​. കടുത്ത ഉപരോധങ്ങൾ വലച്ച രാജ്യത്ത്​ ഭരണകൂടത്തിനെതിരാണ്​ ജനവികാരം. യു.എസ്​ ആക​ട്ടെ, പ്രതിദിനം 1.30 കോടി ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട്​- ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യം. മറ്റുള്ളവയെ പല കാരണം പറഞ്ഞ്​ തകർക്കുകയും പരമാവധി എണ്ണ ഉൽപാദിപ്പിച്ച്​ വിപണി പിടിക്കുകയും​ ചെയ്യുകയെന്ന തന്ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranus air strikeBaghdadindia newsQassem SoleimaniQuds ForceUS-IRAN attack
News Summary - Iran's defense force - World news
Next Story