ഇറാനിൽ ആണ്‍വേഷത്തിൽ ഫുട്ബാള്‍ മത്സരം കാണാനെത്തിയ യുവതി കസ്റ്റഡിയില്‍
text_fieldsതെഹ്റാന്: ആണ്‍വേഷം കെട്ടി ഫുട്ബാള്‍ മത്സരം കാണാനെത്തിയ ഫുട്ബാള്‍ ആരാധിക കസ്റ്റഡിയില്‍. പൊലീസ് വാനില്‍നിന്ന് പെണ്‍കുട്ടിയെടുത്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്യുകയും അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് സെയ്നബിനെ പിന്തുണച്ച് രംഗത്തുവന്നത്. ഒരു മത്സരം കണ്ടുകൊണ്ടിരിക്കെയാണ് സെയ്നബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇറാനില്‍ സ്ത്രീകള്‍ കായികമത്സരങ്ങള്‍ കാണാനെത്തുന്നതിന് വിലക്കില്ല. എന്നാല്‍, പലപ്പോഴും സ്ത്രീകള്‍ക്ക് അനുമതി നിഷേധിക്കുകയാണ് ചെയ്യുന്നത്. ഫുട്ബാള്‍ മത്സരം കാണാനെത്തിയതിെൻറ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ 35 സ്ത്രീകളെ കസ്റ്റഡിയിലെടുത്തിരുന്നു.
