ഇറാനിയൻ ശാസ്ത്രജ്ഞനെ അമേരിക്ക തടഞ്ഞുവെച്ചതായി ആരോപണം

13:11 PM
02/06/2020
Sirous-Asgari

തെഹ്റാൻ: നാട്ടിലേക്ക് മടങ്ങാനിരുന്ന ഇറാനിയൻ ശാസ്ത്രജ്ഞനെ അമേരിക്ക തടഞ്ഞുവെച്ചതായി ആരോപണം. ശാസ്ത്രജ്ഞൻ സൈറസ് അസ്ഹരിയെ തടഞ്ഞുവെച്ച വിവരം ഇറാൻ വിദേശകാര്യ മന്ത്രി ഇൻസ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചത്. 

തട്ടിപ്പ്, ചാരവൃത്തി എന്നിവ ആരോപിച്ച് 2017 മുതൽ അമേരിക്കയിൽ തടവിലായിരുന്നു സൈറസ് അസ്ഹരി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാൽ, കാലാവധി കഴിഞ്ഞ വിസ കൈവശം വെച്ചെന്ന ആരോപണത്തിൽ ഇമിഗ്രേഷൻ വിഭാഗം അസ്ഹരിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. 

ഇറാനിലെ ശരീഫ് യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജിയിലെ പ്രഫസറാണ് സൈറസ് അസ്ഹരി. അസ്ഹരിയെ മോചിപ്പിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ ചാരവൃത്തി ആരോപിച്ച് മൂന്ന് വർഷത്തോളം തടവിലായിരുന്ന പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയിലെ ചിന്തകനെ ഇറാൻ വിട്ടയിച്ചിരുന്നു. 

Loading...
COMMENTS