ആക്രമിക്കുന്ന രാജ്യം യുദ്ധക്കളമാവും –ഇറാൻ
text_fieldsതെഹ്റാൻ: ഇറാനെ ആക്രമിക്കുന്ന രാജ്യം യുദ്ധക്കളമായി മാറുമെന്ന് റെവലൂഷനറി ഗാർഡ് സ് കമാൻഡർ ഹുസൈൻ സലാമിയുടെ മുന്നറിയിപ്പ്. ചൊറിയൊരു ആക്രമണം പോലും വലിയ പ്രത്യാ ഘാതങ്ങളാണ് സൃഷ്ടിക്കുക. ഇറാനെ ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. മുമ്പ് ചെയ്ത തുപോലൊരു നയതന്ത്ര അബദ്ധം അവർ ആവർത്തിക്കില്ലെന്നാണ് വിശ്വാസമെന്ന് സലാമി മാധ്യമങ്ങളോട് പറഞ്ഞു. ഇറാൻ-ഇറാഖ് യുദ്ധത്തിൽ യു.എസിെൻറ ഇടപെടലായിരുന്നു സലാമിയുെട പരാമർശം.
സൗദിയിലെ അരാംകോയുടെ ഉടമസ്ഥതയിലുള്ള എണ്ണകേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘർഷ കലുഷിതമായത്. ആക്രമണത്തിനുപിന്നിൽ ഇറാനാണെന്നാണ് യു.എസിെൻറയും സൗദിയുടെയും വാദം. ആക്രമണത്തിെൻറ ഉത്തരവാദിത്തം യമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. ആക്രമണത്തിനുപിന്നാലെ ഇറാനെതിരെ യു.എസ് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
പുതിയ ഉപരോധം സാധാരണക്കാരുടെ ജീവിതം അവതാളത്തിലാക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് വിമർശിച്ചു. ഇറാെൻറ കേന്ദ്രബാങ്കിനെയാണ് ഉപരോധത്തിലൂടെ ട്രംപ് ഭരണകൂടം ലക്ഷ്യംവെക്കുന്നത്. ഇത് സാധാരണക്കാർക്ക് മരുന്നും ഭക്ഷണവും പോലുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് തടസ്സമാകും. ഇറാനിലെ 15 ഇടങ്ങളില്‍ ആക്രമണം നടത്തുകയാണ് തനിക്ക് ഏറ്റവും എളുപ്പമായ കാര്യമെന്നും എന്നാല്‍ അതു ചെയ്യുന്നില്ലെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിനിടെ, എണ്ണകേന്ദ്രങ്ങളെ ലക്ഷ്യം വെച്ച സൈബർ ആക്രമണം വിജയകരമായിരുന്നുവെന്ന പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകൾ ഇറാൻ തള്ളി. വിവരങ്ങൾ ചോർന്നിട്ടില്ലെന്നും ഇൻറർനെറ്റ് ബന്ധം തടസ്സപ്പെട്ടിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.