Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 3:36 AM IST Updated On
date_range 30 July 2017 3:36 AM ISTമിസൈൽ പദ്ധതികളുമായി മുന്നോട്ടുപോകും- ഇറാൻ
text_fieldsbookmark_border
തെഹ്റാൻ: അമേരിക്കയുടെ പുതിയ ഉപരോധത്തെ വെല്ലുവിളിച്ച് ഇറാൻ രംഗത്ത്. മിസൈൽ പദ്ധതികളുമായി രാജ്യം ഇനിയും മുന്നോട്ടുപോവുമെന്നും അമേരിക്കയുടെ ഉപരോധം മറികടക്കുമെന്നും ഇറാൻ അറിയിച്ചു. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ യു.എസ് കോൺഗ്രസ് ഇൗയിടെ പാസാക്കിയ പുതിയ ഉപരോധ ബിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ‘‘ഞങ്ങളുടെ മിസൈൽ പദ്ധതികളുമായി ഇനിയും മുന്നോട്ടുപോവും. അമേരിക്കയുടെ പുതിയ നടപടി തീർത്തും പ്രതിേഷധാർഹമാണ്. ആണവകരാർ ദുർബലപ്പെടുത്താനുള്ള ശ്രമമായിട്ടാണ് ഇതിനെ ഇറാൻ കാണുന്നത്. ഇൗ ഉപരോധത്തോടെ 2015ലെ അമേരിക്കയുൾപ്പെടെയുള്ള വൻശക്തി രാജ്യങ്ങളുമായുള്ള കരാർ ലംഘിക്കപ്പെടുകയാണ്’’ -വിദേശകാര്യ വക്താവ് ബഹ്റാം ഗാഷസ്മി അറിയിച്ചു. ഇറാന് പുറെമ റഷ്യ, ഉത്തര െകാറിയ എന്നിവർക്കെതിരെയും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
