Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബാലിസ്​റ്റിക്​...

ബാലിസ്​റ്റിക്​ മിസൈലുകൾ പരീക്ഷിച്ച്​ ഇറാൻ

text_fields
bookmark_border
ബാലിസ്​റ്റിക്​ മിസൈലുകൾ പരീക്ഷിച്ച്​ ഇറാൻ
cancel

തെ​ഹ്​​റാ​ൻ: അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധ​ത്തി​നും സം​ഘ​ർ​ഷ ഭീ​ഷ​ണി​ക്കും ഇ​ട​യി​ൽ ബാ​ലി​സ്​​റ്റി​ക്​ മി​ സൈ​ലു​ക​ളും പു​തു​ത​ല​മു​റ എ​ൻ​ജി​നു​ക​ളും പ​രീ​ക്ഷി​ച്ച്​ ഇ​റാ​ൻ. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ഹ്ര​സ്വ​ദൂ​ര മി​സ ൈ​ലു​ക​ളും ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കു​ന്ന എ​ൻ​ജി​നു​ക​ളും ഇ​റാ​​​െൻറ ​െറ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്​​സ്​ പു​റ​ത്തി​റ​ക്കി​യ​ത്. പ​ഴ​യ ഉരുക്ക്​ മാ​തൃ​ക​യെ​ക്കാ​ൾ ഭാ​രം കു​റ​ഞ്ഞ സ​മ്മി​ശ്ര ലോ​ഹ​നി​ർ​മി​ത​മാ​യ സു​ഹൈ​ർ എ​ൻ​ജി​നു​ക​ൾ ഘ​ടി​പ്പി​ച്ചാ​ണ്​ റാ​ദ്​-500 മി​സൈ​ലു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. സ​മാ​ന​രീ​തി​യി​ൽ നി​ർ​മി​ച്ച സ​ൽ​മാ​ൻ എ​ൻ​ജി​നു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ഉ​പ​​ഗ്ര​ഹ​ങ്ങ​ൾ ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ്​ ഇ​വ​യു​ടെ രൂ​പ​ക​ൽ​പ​ന. ഫ​ത്താ​ഹ്​-110 മി​സൈ​ലി​​​െൻറ പ​കു​തി ഭാ​ര​മു​ള്ള റാ​ദി​ന്​ 200 കി​ലോ​മീ​റ്റ​ർ അ​ധി​ക​ദൂ​രം സ​ഞ്ച​രി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. ഉ​പ​രി​ത​ല ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ലാ​യ ഫ​ത്താ​ഹ്​ 2002ലാ​ണ്​ ഇ​റാ​ൻ വി​ക​സി​പ്പി​ച്ച​ത്. ഇ​സ്​​ലാ​മി​ക്​ റെ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്​ കോ​ർ​പ്​​സ്​ ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ ഹു​ൈ​സ​ൻ സ​ലാ​മി​യും ഐ.​ആ​ർ.​ജി.​സി ഏ​​റോ​സ്​​പേ​സ്​ മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​മീ​റ​ലി ഹാ​ജി സ​ാ​ദെ​ഹും ചേ​ർ​ന്നാ​ണ്​ മി​സൈ​ലു​ക​ളും എ​ൻ​ജി​നു​ക​ളും പു​റ​ത്തി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranworld newsballistic missilemalayalam newsUS-IRAN attack
News Summary - Iran unveils ballistic missile, ‘new generation’ engines -world news
Next Story