Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒമാൻ ഉൾക്കടലിലെ...

ഒമാൻ ഉൾക്കടലിലെ ആക്രമണം: പിന്നിൽ യു.എസ്​ ആവാമെന്ന്​ ഇറാൻ

text_fields
bookmark_border
iran
cancel

തെഹ്​റാൻ: ഒമാൻ ഉൾക്കടലിലെ എണ്ണടാങ്കർ ആക്രമണത്തിനു പിന്നിൽ അമേരിക്കയാണെന്ന്​ സംശയിക്കുന്നതായി ഇറാ​ൻ പാർലമ​ ​െൻറ്​ സ്​പീക്കറെ ഉദ്ധരിച്ച്​ വാർത്ത ഏജൻസിയായ ഇർനയുടെ റിപ്പോർട്ട്​.

ഇറാനെതിരെ ഉപരോധം ചുമത്തിയിട്ടും വലിയ ഫലം കാണുന്നില്ലെന്നു വന്ന​പ്പോഴാണ്​ ഇത്തരമൊരു ആക്രമണത്തിന്​ അമേരിക്ക തുനിഞ്ഞതെന്നാണ്​ സംശയിക്കുന്നതെന്ന്​ സ്​പീക്കർ അലി ലാരിജാനി പറഞ്ഞു. രണ്ടാം ലോകയുദ്ധകാലത്ത്​ ശത്രുത സൃഷ്​ടിക്കാനായി അമേരിക്ക ജപ്പാനു സമീപമുള്ള സ്വന്തം കപ്പലുകൾ ആക്രമിച്ച സംഭവവും ലാരിജാനി ഉദാഹരിച്ചു.

1941 ഡിസംബർ ഏഴിന്​ പേൾ ഹാർബർ ജപ്പാൻ ആക്രമിച്ച സംഭവത്തോടെയാണ്​ അമേരിക്ക രണ്ടാം ലോകയുദ്ധത്തിൽ സജീവമായത്​. വ്യാഴാഴ്​ചയാണ്​ ജപ്പാ​​​െൻറ ഉടമസ്​ഥതയിലുള്ള കൊക്കുക കറേജ്യസ്​, നോ​ർവേയുടെ എം.ടി ഫ്രണ്ട്​ ആൾട്ടിയർ എണ്ണ ടാങ്കറുകൾ ഒമാൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ടത്​. ആക്രമണത്തിനുപിന്നിൽ ഇറാനാണെന്നാണ്​ യു.എസി​​​െൻറ ആരോപണം. എന്നാൽ, ആരോപണം ഇറാൻ തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranGulf of Omantanker attacks
News Summary - Iran tanker attacks in Gulf of Oman
Next Story