അമേരിക്കൻ ചാര ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു
text_fieldsതെഹ്റാൻ: ഗൾഫ് മേഖലയെ കൂടുതൽ ഭീതിയിലേക്ക് തള്ളിവിട്ട് ഇറാൻ-യു.എസ് പോര് പുതി യ തലത്തിലേക്ക്. വ്യോമപരിധി ലംഘിച്ച യു.എസ് നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാ ൻ റെവലൂഷനറി ഗാർഡ് അറിയിച്ചു. ഡ്രോൺ വെടിവെച്ച സംഭവം പെൻറഗൺ സ്ഥിരീകരിച്ചിട്ടുണ്ട് .
എന്നാൽ, ആളില്ലാ വിമാനം ഇറാെൻറ വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര വ്യോമ മേഖലയിലായിരുന്നെന്നും പെൻറഗൺ വക്താവ് പ്രതികരിച്ചു. എം.ക്യു-4 സി ട്രിറ്റൺ ആണ് വെടിവെച്ചിട്ടതെന്നും ഇതു നിരീക്ഷണ വിമാനമല്ലെന്നും യു.എസ് വ്യക്തമാക്കി.
വ്യോമപരിധിയിലേക്കുള്ള നുഴഞ്ഞുകയറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകി. തെക്കൻ ഇറാനിലെ തീരദേശമായ ഹോർമുസ്ഗാനിലാണ് ഡ്രോൺ വീണതെന്ന് പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു. നടപടി അമേരിക്കക്കുള്ള മുന്നറിയിപ്പാണെന്ന് റെവലൂഷനറി ഗാർഡിെൻറ മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞു. അതേസമയം, മറ്റൊരു രാജ്യവുമായി യുദ്ധത്തിനില്ലെന്നും എന്നാൽ, അതു നേരിടാൻ സജ്ജമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതോടെ ഇറാനും അമേരിക്കയും തമ്മിെല സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതോടെയാണ് നിലവിലെ സ്ഥിതി കൂടുതൽ വഷളായത്.
ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യു.എസ് ആരോപിച്ചിരുന്നു. ഇറാെൻറ ആക്രമണം തടുക്കാനെന്ന പേരിൽ പശ്ചിമേഷ്യൻ മേഖലയിലേക്ക് കൂടുതൽ സൈന്യത്തെയും യുദ്ധക്കപ്പലുകളെയും അയക്കുകയും ചെയ്തു.
2015ൽ ഒപ്പുവെച്ച ആണവക്കരാറിൽനിന്ന് യു.എസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഇരുരാജ്യവും തമ്മിെല ബന്ധം വഷളായത്. ആദ്യമായാണ് യു.എസിനെതിരെ ഇറാൻ നേരിട്ട് ആക്രമണത്തിന് തുനിയുന്നത്.