ജിബ്രാൾട്ടർ വിട്ടയച്ച കപ്പലിലെ എണ്ണ വിറ്റെന്ന്
text_fieldsതെഹ്റാൻ: ജിബ്രാൾട്ടർ വിട്ടയച്ച അഡ്രിയൻ ഡരിയ വൺ കപ്പലിലെ എണ്ണ വിറ്റതായി ഇറാൻ. എണ് ണ എവിടേക്ക് കൊണ്ടുപോകണമെന്ന കാര്യം ഇനി തീരുമാനിക്കേണ്ടത് അതിെൻറ ഉടമയും വാങ്ങിയവരുമാണെന്ന് ഇറാൻ സർക്കാർ വക്താവ് അലി റബീഇ പറഞ്ഞു. ആരാണ് എണ്ണ വാങ്ങിയതെന്നോ ജിബ്രാൾട്ടറിൽ എത്തുംമുമ്പാണോ അതോ ശേഷമാണോ വിൽപന നടന്നതെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയില്ല.
അമേരിക്ക പിന്തുടരുന്നുണ്ടെങ്കിലും എണ്ണ വിൽപനയും വിതരണവും മുന്നോട്ടുപോകും. ലക്ഷ്യം തീരുമാനിക്കേണ്ടത് എണ്ണയുടെ ഉടമയാണ്. എണ്ണക്കപ്പലിനെ നിരന്തരം നിരീക്ഷിക്കുന്ന അമേരിക്ക, ഇതിനെ സ്വീകരിക്കുന്നതിൽനിന്ന് മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടെ കൈകടത്തലിെൻറ തെളിവാണിതെന്നും അലി റബീഇ പറഞ്ഞു.
