പേർഷ്യൻ കടലിൽനിന്ന് വിദേശ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തു
text_fieldsതെഹ്റാൻ: ഇറാൻ റെവല്യൂഷനറി ഗാർഡ് പേർഷ്യൻ കടലിൽ വിദേശ എണ്ണക്കപ്പൽ പിടിച്ചെടുത്തു. കപ്പലിലെ ഏഴ് ജീവനക്കാരെ തടവിലാക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് ജീവനക്കാർ. തടവിലാക്കിയവരെ തെക്കൻ സിറ്റിയായ ബുഷേഹറിലേക്ക് മാറ്റി. ബുധനാഴ്ചയാണ് കപ്പൽ പിടിച്ചെടുത്തത്.
ചില അറേബ്യൻ രാജ്യങ്ങളിലേക്ക് എണ്ണ കടത്താനാണെന്നു സംശയിച്ചാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാനിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കപ്പലിൽ ഏഴുലക്ഷം ലിറ്റർ എണ്ണയുണ്ടായിരുന്നു. അതിനിടെ കപ്പൽ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് നാവിക സേന അധികൃതർ അറിയിച്ചു.
നാവികാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്കിൽനിന്ന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ വിട്ടുെകാടുത്തിട്ടില്ല. സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാെൻറ എണ്ണക്കപ്പൽ പിടിച്ചെടുത്ത ബ്രിട്ടന് മറുപടിയായായിരുന്നു ഇത്. കുറച്ചു മാസങ്ങളായി ഹോർമുസ് കടലിടുക്ക് സംഘർഷഭരിതമാണ്.