ഇ​റാ​ൻ വി​പ്ല​വ​ത്തി​ന്​ 40 ആ​ണ്ട്​ 

  • ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച സ​മാ​പ​ന​മാ​കും

23:27 PM
10/02/2019

തെ​ഹ്​​റാ​ൻ: ഇ​റാ​നി​ൽ ഷാ ​റി​സ പ​ഹ്​​ല​വി​യെ മ​റി​ച്ചി​ട്ട്​ ശി​യ ആ​ത്മീ​യാ​ചാ​ര്യ​ൻ ആ​യ​ത്തു​ല്ല ഖു​മൈ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​കൂ​ടം സ്​​ഥാ​പി​ച്ച വി​പ്ല​വ​ത്തി​​ന്​ 40 വ​യ​സ്സ്. ഇ​റാ​ൻ ച​രി​ത്ര​ത്തി​നും പ​ശ്ചി​മേ​ഷ്യ​യു​ടെ രാ​ഷ്​​ട്രീ​യ​ത്തി​നും പു​തി​യ ദി​ശ പ​ക​ർ​ന്ന്​ 1979 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ പു​തി​യ ഇ​സ്​​ലാ​മി​ക ഭ​ര​ണ​കൂ​ടം രാ​ജ്യ​ത്ത്​ നി​ല​വി​ൽ​വ​രു​ന്ന​ത്.

ശീ​ത​യു​ദ്ധം ശ​ക്തി​യാ​ർ​ജി​ച്ച ഘ​ട്ട​ത്തി​ൽ യു.​എ​സ്​ പി​ന്തു​ണ​യോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ലെ വ​ലി​യ സാ​ന്നി​ധ്യ​മാ​യി നി​ല​യു​റ​പ്പി​ച്ച ഷാ ​ഭ​ര​ണ​കൂ​ട​ത്തെ​യാ​യി​രു​ന്നു അ​ട്ടി​മ​റി​ച്ച​ത്. ഇൗ ​ഭ​ര​ണ​മാ​റ്റ​ത്തോ​ടെ ഇ​റാ​ൻ ക്ര​മേ​ണ​ മേ​ഖ​ല​യി​ൽ പു​തി​യ ശ​ക്തി​യാ​യി ഉ​യ​ർ​ന്നു​വ​ന്നു. 

അ​മേ​രി​ക്ക​യു​മാ​യി തു​ട​ക്ക​ത്തി​ലേ കൊ​മ്പു​കോ​ർ​ത്ത ഇ​റാ​ൻ 1979 ന​വം​ബ​റി​ൽ തെ​ഹ്​​റാ​ൻ എം​ബ​സി ഉ​പ​രോ​ധ​ത്തോ​ടെ അ​ങ്കം കൂ​ടു​ത​ൽ മു​റു​ക്കി. ഇ​ത്​ ഇ​പ്പോ​ഴും തു​ട​രു​ന്നു. ഇ​റാ​നെ മാ​റ്റി​യ വി​പ്ല​വ​ത്തി​​​െൻറ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച സ​മാ​പ​ന​മാ​കു​ക​യാ​ണ്. 

Loading...
COMMENTS