ഉപഗ്രഹവി​േക്ഷപണത്തിന്​ ഒരുങ്ങുന്നതായി ഇറാൻ

22:30 PM
19/01/2020

തെഹ്​റാൻ: പുതുതായി നിർമിച്ച രണ്ട്​ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന്​ സജ്ജമായതായി ഇറാൻ. വിക്ഷേപണത്തിനു​ മുന്നോടിയായുള്ള പരീക്ഷണങ്ങൾ വിജയിച്ചതായും വിക്ഷേപണത്തിനായി ദേശീയ ബഹിരാകാശകേന്ദ്രത്തിലേക്ക്​ ഉടൻ കൊണ്ടുപോകുമെന്നും വാർത്താവിനിമയ മന്ത്രി മുഹമ്മദ്​ ജവാദ്​ അസരി ജഹറുമി അറിയിച്ചു. ഗവേഷണരംഗത്ത്​ രാജ്യത്തി​​​െൻറ പ്രധാന ചുവടാണിതെന്ന്​ മന്ത്രി പറഞ്ഞു.

എന്നാൽ, ഉ​പഗ്രഹത്തെക്കുറിച്ചോ വിക്ഷേപണസമയ​ത്തെക്കുറിച്ചോ അദ്ദേഹം വിശദീകരിച്ചില്ല. ദേശീയ ആഘോഷവേളകളിലാണ്​ സാധാരണഗതിയിൽ ഇറാൻ വിക്ഷേപണങ്ങൾ നടത്താറ്​. ഇസ്​ലാമിക വിപ്ലവം അരങ്ങേറിയതി​​​െൻറ 41ാം വാർഷികം അടുത്തമാസമാണ്​. 

90 കിലോ ഭാരവും ഹൈ റെസലൂഷൻ കാമറകളുമുള്ള ‘സഫർ’ ഉപ​ഗ്രഹങ്ങ​ളാണ്​ വിക്ഷേപിക്കുകയെന്ന്​ ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. പ്രകൃതിവിഭവങ്ങൾ, കാർഷിക, പരിസ്​ഥിതി വികസനം എന്നിവ നിരീക്ഷിക്കുന്നതിന്​ ഉപഗ്രഹങ്ങളുടെ സേവനം ലഭ്യമാകുമെന്നും റിപ്പോർട്ട്​ പറയുന്നു. 

 

Loading...
COMMENTS