Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇറാൻ ആണവനിലയത്തിന്​...

ഇറാൻ ആണവനിലയത്തിന്​ കേടുപാടുകൾ; സ്​ഫോടനം ആക്രമണമെന്ന്​ സംശയം

text_fields
bookmark_border
ഇറാൻ ആണവനിലയത്തിന്​ കേടുപാടുകൾ; സ്​ഫോടനം ആക്രമണമെന്ന്​ സംശയം
cancel
camera_alt??????? ??????? ??? ??????????? ???????? ????????????? ????????? ?????? ?????????

തെ​ഹ്​​റാ​ൻ: ഇ​റാ​നി​ലെ പ്ര​ധാ​ന ആ​ണ​വ​നി​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ ന​താ​ൻ​സി​നോ​ടു ചേ​ർ​ന്ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​ന്ന സ്​​ഫോ​ട​നം ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്നു. രാ​ജ്യ​ത്തെ സു​പ്ര​ധാ​ന ആ​ണ​വ​നി​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ ന​താ​ൻ​സി​ന്​ സം​ഭ​വ​ത്തി​ൽ കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി ഇ​റാ​ൻ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ആ​ണ​വ​നി​ല​യം സ്​​ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ൽ അ​ഗ്​​നി​ബാ​ധ​യു​ം സ്​​ഫോ​ട​ന​വും റി​​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

നി​ല​യ​ത്തി​ന്​ കേ​ടു​പാ​ടു​ക​ൾ കു​റ​വാ​ണെ​ന്നാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഷെ​ഡി​ൽ തീ ​പ​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും​ വാ​ർ​ത്ത​ക്കു​റി​പ്പ്​ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ, യു​റേ​നി​യം ആ​ണ​വ ഇ​ന്ധ​ന​മാ​യി മാ​റ്റു​ന്ന ആ​ത്യാ​ധു​നി​ക സെ​ൻ​ട്രി​ഫ്യൂ​ഗു​ക​ൾ അ​തി​വേ​ഗം ക​റ​ങ്ങു​ന്ന ഇ​ട​മാ​ണ്​ ഇ​തെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്ന ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ൽ വ്യ​ക്​​ത​മാ​ണ്. 

അ​ഗ്​​നി​ബാ​ധ ഇ​റാ​​ൻ ആ​ണ​വ പ​ദ്ധ​തി​യു​ടെ വേ​ഗം കു​റ​ക്കു​മെ​ന്ന്​ ദേ​ശീ​യ ആ​ണ​വ ഇ​ന്ധ​ന​സ​മി​തി വ​ക്​​താ​വ്​ ബ​ഹ്​​റൂ​സ്​ ക​മാ​ൽ​വ​ന്ദി പ​റ​ഞ്ഞു. സ്​​ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​നു പ​ക​രം കൂ​ടു​ത​ൽ വ​ലു​പ്പ​മു​ള്ള പു​തി​യ നി​ർ​മി​തി അ​തി​വേ​ഗം സ​ജ്ജ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. ന​താ​ൻ​സ് നി​ല​യ​ത്തി​ലെ സ്​​ഫോ​ട​ന​ത്തി​നു​പി​ന്നാ​ലെ ശ​നി​യാ​ഴ്​​ച ര​ണ്ടു വ്യ​വ​സാ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടി സ്​​ഫോ​ട​ന​മു​ണ്ടാ​യി​രു​ന്നു. ഇ​േ​ത​ക്കു​റി​ച്ചും സം​ശ​യ​മു​ണ​ർ​ന്നി​ട്ടു​ണ്ട്. പി​ന്നി​ൽ ഇ​സ്രാ​യേ​​ലാ​ണെ​ന്ന സം​ശ​യ​ങ്ങ​ളെ സാ​ധൂ​ക​രി​ക്കു​ന്ന ​പ്ര​സ​്​​താ​വ​ന​ക​ളു​മാ​യി ചി​ല നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​മി​ല്ല. 

അ​തി​നി​ടെ, ഗ​ൾ​ഫ്​ ക​ട​ൽ​ത്തീ​ര​ങ്ങ​ളോ​ടു ചേ​ർ​ന്ന്​ ‘ഭൂ​ഗ​ർ​ഭ മി​സൈ​ൽ ന​ഗ​ര​ങ്ങ​ൾ’ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഇ​റാ​ൻ റ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്​​സ്​ നാ​വി​ക മേ​ധാ​വി റി​യ​ർ അ​ഡ്​​മി​റ​ൽ അ​ലി റാ​സ ത​ൻ​സീ​രി പ​റ​ഞ്ഞു. 

പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ച്​ ഇസ്രായേൽ 
ടെ​ൽ അ​വീ​വ്​: പു​തി​യ ചാ​ര ഉ​പ​ഗ്ര​ഹ​മാ​യ ‘​ഒ​ഫെ​ക്​ 16’ ഇ​സ്രാ​യേ​ൽ വി​ക്ഷേ​പി​ച്ചു. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച നാ​േ​ലാ​ടെ ബ​ഹി​രാ​കാ​ശ​ത്തേ​ക്കു പ​റ​ന്ന ഉ​പ​ഗ്ര​ഹ​ത്തി​ൽ​നി​ന്ന്​ ഒ​രാ​ഴ്​​ച​ക്ക​കം ആ​ദ്യ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.  ഇ​റാ​​െൻറ ആ​ണ​വ​പ​ദ്ധ​തി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ ‘ഒ​ഫെ​ക്​ 16’ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന്​ ഇ​സ്രാ​യേ​ൽ റേ​ഡി​യോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. സു​ര​ക്ഷ അ​തി​പ്ര​ധാ​ന​മാ​ണെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി ബെ​ന്നി ഗ്രാ​ൻ​റ്​​സും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranmalayalam news
News Summary - Iran news
Next Story