Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചാ​ര​വൃ​ത്തി:...

ചാ​ര​വൃ​ത്തി: ഇ​റാ​നി​ൽ ബ്രി​ട്ടീ​ഷ്​ വം​ശ​ജ​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ​ക്ക്​ 10 വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
iran-punishment
cancel


തെ​ഹ്​​റാ​ൻ: ഇ​സ്രാ​യേ​​ലി​​െൻറ ചാ​ര​സം​ഘ​ട​ന​യാ​യ മൊ​സാ​ദി​ന്​​ ഇ​റാ​​െൻറ ത​ന്ത്ര​പ്ര​ധാ​ന വി​വ​ര​ങ ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ കേ​സി​ൽ ബ്രി​ട്ടീ​ഷ്​ വം​ശ​ജ​നു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ​ക്ക്​ 10 വ​ർ​ഷം ത​ട​വ്. ബ്രി​ ട്ടീ​ഷ്​-​ഇ​റാ​നി​യ​ൻ പൗ​ര​ത്വ​മു​ള്ള അ​നൗ​ശേ​ഷ്​ അ​ഷൂ​രി, ഇ​റാ​ൻ പൗ​ര​നാ​യ അ​ലി ജൊ​ഹാ​രി എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ര​ഹ​സ്യ​ങ്ങ​ൾ മൊ​സാ​ദി​ന്​ ചോ​ർ​ത്തി​ന​ൽ​കി​യ​തു കൂ​ടാ​തെ ഇ​സ്രാ​യേ​ലി​ൽ​നി​ന്ന്​ അ​ന​ധി​കൃ​ത​മാ​യി 36,600 ഡോ​ള​ർ അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ​തി​ന്​ ഇ​വ​ർ​ക്ക്​ ര​ണ്ടു​വ​ർ​ഷം അ​ധി​ക​ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്. മൊ​സാ​ദു​മാ​യി നി​ര​വ​ധി ത​വ​ണ ബ​ന്ധം പു​ല​ർ​ത്തി​യ​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ്​ അ​ലി ജൊ​ഹാ​രി​ക്ക്​ 10 വ​ർ​ഷം ത​ട​വു വി​ധി​ച്ച​ത്.

ഇ​ന്ത്യ, ലാ​വോ​സ്, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​തേ​രീ​തി​യി​ൽ ജൊ​ഹാ​രി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ധി​നി​വി​ഷ്​​ട പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ നി​ര​വ​ധി ത​വ​ണ യാ​ത്ര ചെ​യ്യു​ക​യും ചെ​യ്​​തു. ഇ​സ്രാ​യേ​ലി​ൽ​നി​ന്ന്​ അ​ന​ധി​കൃ​ത പ​ണം കൈ​പ്പ​റ്റി​യ​തി​ന്​ ര​ണ്ടു​വ​ർ​ഷം അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം. ജൊ​ഹാ​രി​ക്കെ​തി​രെ വ​ലി​യ തു​ക പി​ഴ ചു​മ​ത്തി​യി​ട്ടു​മു​ണ്ട്. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി ബ്രി​ട്ടീ​ഷ്​-​ഇ​റാ​നി​യ പ്രോ​ജ​ക്ട്​ മാ​നേ​ജ​ർ നാ​സ്​​നി​ൻ സ​ഗാ​രി റാ​റ്റ്​​ക്ലി​ഫി​നെ 2016 മു​ത​ൽ ത​ട​വി​ൽ വെ​ച്ചി​രി​ക്ക​യാ​ണ്​ ഇ​റാ​ൻ. ബ്രി​ട്ട​നും ഇ​റാ​നും ത​മ്മി​െ​ല ന​യ​ത​ന്ത്ര​പ്ര​ശ്​​ന​ത്തി​​െൻറ മൂ​ല​കാ​ര​ണ​വും ഇ​തു​ത​ന്നെ​യാ​ണ്. ഇ​റാ​ൻ-​അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള സൈ​മാ​ക്​ ന​മാ​സി, അ​വ​രു​ടെ പി​താ​വ്​ ബേ​ഖ്വ​ർ എ​ന്നി​വ​രും ചാ​ര​വൃ​ത്തി​ക്കേ​സി​ൽ 10 വ​ർ​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഇ​വ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്ന്​ യു.​എ​സ്​ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​റാ​ൻ വ​ഴ​ങ്ങി​യി​ല്ല.

ചാ​ര​വൃ​ത്തി കേ​സി​ൽ ജൂ​ലൈ​യി​ൽ ഫ്ര​ഞ്ച്​-​ഇ​റാ​നി​യ​ൻ പൗ​ര​ത്വ​മു​ള്ള ഗ​വേ​ഷ​ക ഫ​രീ​ബ അ​ദേ​ൽ​ഖ​യെ(60) അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യും ഇ​റാ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​കേ​സി​​െൻറ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യ​തു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranIsraelworld newsspy work
News Summary - Iran jails two, including UK dual national, for spying-World news
Next Story