Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​​ട്രംപ്​​ യുദ്ധം തുടങ്ങിയാൽ അത്​ അവസാനിപ്പിക്കാൻ അറിയാമെന്ന്​​ ഇറാ​ൻ

text_fields
bookmark_border
​​ട്രംപ്​​ യുദ്ധം തുടങ്ങിയാൽ അത്​ അവസാനിപ്പിക്കാൻ അറിയാമെന്ന്​​ ഇറാ​ൻ
cancel

തെഹ്​റാൻ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ മുന്നറിയിപ്പുമായി ഇറാൻ. യു.എസ്​ ഇറാനെ ആക്രമിച്ചാൽ  അമേരിക്കയെ മുഴുവനായി നശിപ്പിക്കുമെന്ന്​​ ​​ഇറാൻ മേജർ ജനറൽ ഖാസിം സുലൈമാനി മുന്നറിയിപ്പ്​ നൽകി. ഇറാൻ വാർത്ത എജൻസിയാണ് വാർത്ത​ റി​േപാർട്ട്​ ചെയ്​തത്​​.

ഞങ്ങൾ നിങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞു. നിങ്ങൾ യുദ്ധം തുടങ്ങിയാൽ അത്​ അവസാനിപ്പിക്കാൻ ഇറാനറിയാം. നിങ്ങളുടെ ഭീഷണികൾക്ക്​ ഇറാൻ പ്രസിഡൻറിനായി മറുപടി നൽകുക എന്നത്​ ത​​​​െൻറ കടമയാണെന്നും ഖാസിം പറഞ്ഞു. അതേ സമയം ഇറാ​​​​െൻറ ഭീഷണിയിൽ കാര്യമില്ലെന്ന്​ ഇസ്രായേൽ പ്രതികരിച്ചു.

നേരത്തെ ഇറാൻ പ്രസിഡൻറിനെതിരെ ഭീഷണിയുമായി ഡോണൾഡ്​ ട്രംപ്​ രംഗത്തെത്തിയിരുന്നു. അമേരിക്കക്കെതിരെ ഇറാൻ പ്രസിഡൻറ്​ ഹസൻ റുഹാനി ഭീഷണി തുടർന്നാൽ വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iran general warns Trump war would 'destroy all you possess'-World news
Next Story