ബ്രിട്ടൻ പിടിച്ചെടുത്ത എണ്ണ കപ്പൽ ഉടൻ വിട്ടു നൽകണമെന്ന് ഇറാൻ
text_fieldsതെഹ്റാൻ: ബ്രിട്ടൻ പിടിച്ചെടുത്ത എണ്ണ കപ്പൽ ഉടൻ വിട്ടു നൽകണമെന്ന ആവശ്യവുമായി ഇറാൻ. ഗിബർലാറ്ററിൽ പിടിച്ചുവെച ്ച കപ്പൽ വിട്ടു നൽകണമെന്നാണ് ഇറാൻെറ ആവശ്യം. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ് ബ്രിട്ടനിൽ നിന്ന് നിന്ന് ഉണ്ടായതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
ഉടൻ തന്നെ എണ്ണ കപ്പൽ വിട്ടു നൽകണമെന്ന് ബ്രിട്ടീഷ് അംബാസിഡറോട് ഇറാൻ ആവശ്യപ്പെട്ടു. യു.എസിൻെറ ആവശ്യപ്രകാരമാണ് ബ്രിട്ടൻ കപ്പൽ പിടിച്ചെടുത്തതെന്നും ഇറാൻ ആരോപിച്ചു. കപ്പൽ വിട്ടു നൽകിയില്ലെങ്കിൽ ബ്രിട്ടീഷ് എണ്ണ കപ്പൽ പിടിച്ചെടുക്കുമെന്ന് ഇറാൻ റവലൂഷണറി ഗാർഡ് കമാൻഡർ മൊഹ്സൻ റെസായ് പറഞ്ഞു.
ഇറാനിൽ നിന്ന് സിറിയയിലേക്ക് പോയ എണ്ണ കപ്പലാണ് വ്യാഴാഴ്ച ബ്രിട്ടീഷ് റോയൽ മറൈൻ പൊലീസ് ആൻഡ് കസ്റ്റംസ് പിടിച്ചെടുത്തത്. സിറിയക്ക്മേൽ യുറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്ക് മറികടന്നാണ് കപ്പൽ സഞ്ചരിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി.