Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2020 5:24 AM GMT Updated On
date_range 5 March 2020 2:24 PM GMTഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരായ സംഘടിത അക്രമത്തെ അപലപിക്കുന്നു -ഇറാൻ വിദേശകാര്യമന്ത്രി
text_fieldsതെഹ്റാൻ: ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായി നടന്ന സംഘടിത ആക്രമണത്തിൽ അപലപിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരിഫ്. വിവേകശൂന്യവും അക്രമസ്വഭാവവുമുള്ള സമൂഹം വളർന്നുവരാൻ ഭരണകൂടം അനുവദിക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ സംഘടിത അക്രമങ്ങളെ ഇറാൻ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇറാൻ ഇന്ത്യയുടെ സുഹൃദ്രാജ്യമാണ്. എല്ലാ പൗരൻമാരുടെയും ക്ഷേമം ഉറപ്പുവരുത്താൻ തയാറാകണമെന്നും വിവേകശൂന്യരായ അക്രമികളെ ശക്തിപ്പെടാൻ നുവദിക്കരുതെന്ന് ഇന്ത്യൻ അധികാരികളോട് അഭ്യർഥിക്കുന്നു. സമാധാനപരമായ സംഭാഷണവും നിയമവാഴ്ചയുമായി മുന്നോട്ടുപോകണമെന്നും ജവാദ് സരിഫ് ട്വീറ്റ് ചെയ്തു.
ഡൽഹി മുസ്ലിംകളെ ലക്ഷ്യമിട്ട് നടന്ന കലാപത്തെ പാകിസ്താൻ, തുർക്കി, ഇന്തോനേഷ്യ, യു.എസ് തുടങ്ങിയ ലോകരാജ്യങ്ങൾ അപലപിച്ചിരുന്നു.
Next Story