ഗസ്സയിൽ പരിക്കേറ്റ രണ്ടു പേർ കൂടി മരിച്ചു; മരണം 40 ആയി
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ രണ്ടുപേർ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. താഹിർ വഹദ എന്ന 18കാരനും അബ്ദുല്ല ശമാലി എന്ന 20കാരനുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഏപ്രിൽ ആറിന് ഖാൻ യൂനിസിൽ പ്രക്ഷോഭത്തിനിടെ വഹദക്ക് തലക്കാണ് വെടിയേറ്റിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വയറിന് വെടിയേറ്റാണ് ശമാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇസ്രായേൽ പിടിച്ചെടുത്ത തങ്ങളുടെ വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് 30 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും ഗസ്സയിൽ പ്രക്ഷോഭം നടക്കുന്നത്.
ഒാരോ ദിവസവും നിരവധിപേർക്കാണ് ഇസ്രായേൽ അതിക്രമത്തിൽ പരിക്കേൽക്കുന്നത്. െഎക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂനിയനും അടക്കമുള്ള അന്തരാഷ്ട്ര വേദികൾ ഇസ്രാേയൽ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
