സൂനാമി: ഇന്തോനേഷ്യയിൽ അതിജാഗ്രത
text_fieldsജകാർത്ത: സൂനാമി ഭീഷണി വിെട്ടാഴിയാതെ ഇന്തോനേഷ്യ. അനക് ക്രാക്കത്തൂവ അഗ്നിപർവത ത്തിൽനിന്ന് അതിശക്തമായ തോതിൽ ചാരവും പുകയും വമിക്കുന്നത് തുടരുന്ന സാഹചര്യത ്തിൽ വീണ്ടുമൊരു സൂനാമിക്ക് സാധ്യത കൂടുതലെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗവും മുന്നറിയിപ്പു നൽകി. ജാഗ്രത നിർദേശം രണ്ടിൽനിന്ന് മൂന്നാക്കി വർധിപ്പിച്ചിട്ടുണ്ട്. അതുപോലെ തീരത്തുനിന്ന് രണ്ടു മുതൽ അഞ്ച് കി.മീ പരിധിയിൽനിന്ന് മാറിനിൽക്കാനും ആളുകളോട് നിർദേശിച്ചു. ഇന്തോനേഷ്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ പാത വഴിതിരിച്ചുവിട്ടു.
25 വിമാനങ്ങളുടെ സർവിസ് അവതാളത്തിലായിട്ടുണ്ട്. വഴി തിരിഞ്ഞുപോകുന്നതുകൊണ്ട് വിമാനങ്ങൾക്ക് ഇന്ധനച്ചെലവും അധികമാവും. അനകിൽനിന്ന് ഉഗ്ര സ്ഫോടനത്തിന് സാധ്യതയുണ്ടെന്നാണ് നിഗമനം. ഇക്കഴിഞ്ഞ ജൂലൈ മുതൽ സജീവമാണ് ഇൗ അഗ്നിപർവതം. അതിൽനിന്ന് 3000 മീറ്റർ ഉയരത്തിൽവരെ ചാരവും പുകയും വമിക്കുന്നുണ്ട്. ജകാർത്തയിൽനിന്ന് 155 കി.മീ അകലെയാണ് അനക് ക്രാക്കത്തൂവ സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
