Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറമദാനിലെ യാത്രാ...

റമദാനിലെ യാത്രാ വിലക്ക്: നിരീക്ഷണത്തിന് 1,75,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇന്തോനേഷ്യ

text_fields
bookmark_border
travel-ban
cancel

ജക്കാർത്ത: കോവിഡിന്‍റെ പശ്ചാത്തലത്തിൽ റമദാനിൽ യാത്രാ നിരോധനം നടപ്പാക്കാൻ 1,75,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച ് ഇന്തോനേഷ്യൻ സർക്കാർ. ദേശീയ പൊലീസ് വക്താവ് ഹൈക്കമ്മീഷണർ അസെപ് ആദി സപുത്രയാണ് ഇക്കാര്യമറിയിച്ചത്.

സൈനികർ, പൊലീസ്, പൊതുനിയമ ഉദ്യോഗസ്ഥർ എന്നിവരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തിലുള്ളത്. ഏപ്രിൽ 24 മുതൽ മെയ് 31 വരെയാണ് യാത്രാ വിലക്ക് നടപ്പാക്കുക.

വിലക്ക് ലംഘിക്കുന്നവരെ കണ്ടെത്താനായി ജക്കാർത്ത നഗര പരിധിയിൽ 19 ചെക്ക് പോയിന്‍റുകൾ സ്ഥാപിക്കും. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജക്കാർത്തയെ റെഡ് സോണിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇന്തോനേഷ്യയിൽ 7,775 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 647 പേർ മരിച്ചു.

Show Full Article
TAGS:Indonesia avel ban ramzan asia pasafic world news malayalam news 
News Summary - Indonesia to deploy 175000 security personnel to enforce travel ban during Eid -World News
Next Story