ഇന്ത്യ എണ്ണ വാങ്ങും –ഇറാൻ
text_fieldsയുനൈറ്റഡ് നാഷൻസ്: ഇന്ത്യ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇറാൻ. തങ്ങളുടെ എണ്ണ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യക്ക് സംശയങ്ങെളാന്നും ഇല്ലെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം തുടരുമെന്നും െഎക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിക്കായി എത്തിയ ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ന്യൂയോർക്കിൽ വ്യക്തമാക്കി.
ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം നവംബറിൽ പ്രാബല്യത്തിൽ വരാനിരിക്കെ, െഎക്യരാഷ്ട്രസഭ സമ്മേളനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് മുഹമ്മദ് ജവാദ് ഇക്കാര്യം അറിയിച്ചതെന്ന് എ.എൻ.െഎ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഉപരോധം നിലവിൽവന്നാൽ ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക സഖ്യ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് ഇറാെൻറ ഏറ്റവും വലിയ എണ്ണ ഇടപാടു രാജ്യം. ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതിചെയ്യുന്ന മൂന്നാമത്തെ വലിയ രാജ്യവുമാണ് ഇറാൻ. ‘‘സമഗ്രമായ സഹകരണം തുടരുന്ന ഇരുരാഷ്ട്രങ്ങളും തമ്മിൽ ഉൗർജ മേഖലയിലെ സഹകരണവും മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇന്ത്യയുടെ വിശ്വസ്തരായ ഉൗർജവിതരണക്കാരാണ് ഇറാൻ’’ -കൂടിക്കാഴ്ചക്കുശേഷം ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
