ഇന്ത്യയും ഇസ്രായേലും തമ്മിലുള്ളത് ഇസ് ലാം വിരുദ്ധ കൂട്ടുക്കെട്ട് -പാകിസ്താൻ

13:49 PM
17/01/2018
Khawaja Asif

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് പാകിസ്താൻ. ഇസ്ലാം വിരുദ്ധ കൂട്ടുക്കെട്ടാണ് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ളതെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാക് വിദേശകാര്യ മന്ത്രി പ്രസ്താവന നടത്തിയതെന്ന് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. 

ഇന്ത്യയും ഇസ്രായേലും മുസ് ലിം പ്രദേശങ്ങളിൽ കൈയ്യേറ്റം നടത്തിയവരാണ്. ഇന്ത്യ മുസ് ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീർ കൈയ്യേറിയപ്പോൾ, ഇസ്രായേൽ ഫലസ്തീൻ പ്രദേശത്താണ് അതിക്രമിച്ച് കയറിയതെന്ന് ഖ്വാജ ആസിഫ് വ്യക്തമാക്കി. 

COMMENTS