സിത വൈറ്റുമായി ബന്ധം: ഇംറാൻ കോടതിയിൽ ഹാജരാകണമെന്ന്
text_fieldsപെഷാവർ: യു.എസ് പൗരയായ സിത വൈറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് എതിർസ്ഥാനാർഥി നൽകിയ ഹരജിയിൽ വാദം കേൾക്കാൻ ഹാജരാവണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഇംറാൻ ഖാന് കോടതി നോട്ടീസയച്ചു. ഡിസംബർ 13നകം ഹാജരാകണമെന്നാണ് നിർദേശം. പെഷാവർ ഹൈകോടതിയിലെ ജസ്റ്റിസ് ഇക്റാമത്തുല്ല ഖാൻ, ഇശ്തിയാഖ് ഇബ്രാഹീം എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്.
ജൂൈല 25ന് നടന്ന തെരഞ്ഞെടുപ്പിൽ ഇംറാെൻറ എതിർസ്ഥാനാർഥിയായി മത്സരിച്ച ഇനാമുല്ല ഖാനാണ് ഹരജിക്കാരൻ. ഇംറാന് സിതവൈറ്റിലുണ്ടായ മകളാണ് ടിരിയൻ വൈറ്റ് എന്നും ഇതെക്കുറിച്ച് നാമനിർദേശപത്രികയിൽ പരാമർശിച്ചിട്ടില്ല എന്നുമാണ് പരാതി. ഇക്കാര്യം മറച്ചുവെച്ചതിനാൽ ഇംറാൻ ഭരണഘടനലംഘനം നടത്തിയിരിക്കയാണെന്നും പരാതിക്കാരൻ ആരോപിച്ചു.
നാലുവയസ്സുകാരി ടിരിയൻ വൈറ്റിെൻറ പിതാവ് ഇംറാനാണെന്ന് ലോസ് ആഞ്ജലസ് കോടതി വിധിച്ചതായും പരാതിയിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
